28
Sunday
April 2024
April 2024
അപ്പോളോ ടയേഴ്സ് ക്യുഐപി വഴി 1500 കോടി സമാഹരിച്ചു
Posted on: October 13, 2017
കൊച്ചി : അപ്പോളോ ടയേഴ്സ് അർഹരായ നിക്ഷേപസ്ഥാപനങ്ങളിൽ നിന്ന് ക്യുഐപി വഴി 1500 കോടി രൂപയുടെ മൂലധനം സമാഹരിച്ചു. ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 238 രൂപ പ്രകാരം 6.30 കോടി ഓഹരികളാണ് വില്പന നടത്തിയത്.
ക്യുഐപിയിലൂടെ സമാഹരിച്ച പണം കമ്പനിയുടെ വികസനപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും. ജെഎം ഫിനാൻഷ്യൽ, കൊട്ടക്, യുബിഎസ് എന്നിവരായിരുന്നു ക്യുഐപി മാനേജർമാർ.
TAGS: Apollo Tyres | QIP | Qualified Institutional Placements |
News in this Section
Trending News