ഐസിഐസിഐ ബാങ്ക് 15000 കോടിയുടെ ഓഹരിവില്പനയ്ക്ക് ഒരുങ്ങുന്നു

Posted on: August 16, 2020

മുംബൈ : ഐസിഐസിഐ ബാങ്ക് 15000 കോടിയുടെ ഓഹരിവില്പനയ്ക്ക് ഒരുങ്ങുന്നു. ഓഹരി ഒന്നിന് 358 രൂപ നിരക്കിൽ ക്വാളിഫൈഡ് ഇൻസ്റ്റിറ്റിയൂഷൻസ് പ്ലേസ്‌മെന്റ് നടത്താനാണ് പദ്ധതി. 418.99 ദശലക്ഷം ഓഹരികളാണ് ക്യുഐപിയിലൂടെ വിൽക്കുന്നത്.

ബാങ്കിന്റെ മൂലധന പര്യാപ്തത ശക്തിപ്പെടുത്താനാണ് ഓഹരിവില്പന. ടയർ-1 സിഎആർ മിനിമം 14.72 ശതമാനം വേണ്ടപ്പോൾ നടപ്പ് വർഷം ജൂൺ 30 ലെ കണക്കുകൾ പ്രകാരം ഐസിഐസിഐ ബാങ്കിന്റെ മൂലധനപര്യാപ്തത 16 ശതമാനമാണ്.