ജ്യോതി ലാബിന്റെ അറ്റാദായത്തിൽ 47 ശതമാനം വളർച്ച

Posted on: January 28, 2016

Jyothy-Lab-Products-Big

മുംബൈ : ജ്യോതി ലാബോറട്ടറീസിന്റെ അറ്റാദായം 2015 ഡിസംബർ 31 ന് അവസാനിച്ച ക്വാർട്ടറിൽ 47.35 ശതമാനം വർധിച്ച് 38.99 കോടി രൂപയായി. മുൻവർഷം ഇതേകാലയളവിൽ 26.46 കോടി രൂപയായിരുന്നു അറ്റാദായം.

മൊത്ത വില്പന 7.97 ശതമാനം വർധിച്ച് 384.79 കോടി രൂപയായി. മുൻവർഷം മൂന്നാം ക്വാർട്ടറിൽ 356.37 കോടിയായിരുന്നു വിറ്റുവരവ്. സോപ്പ്, ഡിറ്റർജന്റ് വിഭാഗം 3.77 ശതമാനവും ഹോംകെയർ ബിസിനസ് 25.09 ശതമാനവും വളർച്ച നേടിയതായി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം. പി. രാമചന്ദ്രൻ പറഞ്ഞു.