ജിയോജിത്തിന് 63.55 കോടി രൂപ വരുമാനം

Posted on: January 23, 2016

Geojit-BNP-Paribas-Logo-Big

കൊച്ചി : ജിയോജിത്ത് ബിഎൻപി പരിബാസിന് 2015-16 ലെ മൂന്നാം ക്വാർട്ടറിൽ 63.55 കോടിരൂപ മൊത്തവരുമാനം. നികുതിക്കുമുമ്പുള്ള ലാഭം 14.17കോടിയാണ്. അറ്റാദായം 16.55 കോടിയിൽ നിന്ന് 8.17 കോടി രൂപയായി കുറഞ്ഞു.

വിപണിയിലെ പ്രതികൂല സാഹചര്യങ്ങളിലും 23,000 പുതിയ ഉപയോക്താക്കളെ അധികമായി ചേർക്കാനായെന്ന് മാനേജിംഗ് ഡയറക്ടർ സി. ജെ. ജോർജ് പറഞ്ഞു. 2015 ഡിസംബർ 31 ലെ കണക്കുകൾ പ്രകാരം 25,400 കോടിയുടെ ആസ്തികളാണ് ജിയോജിത്ത് ബിഎൻപി പാരിബാസ് കൈകാര്യം ചെയ്യുന്നത്.