എൽ ആൻഡ് ടി ഫിനാൻസിന് അറ്റാദായം 212 കോടി രൂപ

Posted on: January 23, 2016

L&T-Finance-logo-big

കൊച്ചി : എൽ ആൻഡ് ടി ഫിനാൻസിന് 2015 ഡിസംബർ 31 ന് അവസാനിച്ച മൂന്നാം ക്വാർട്ടറിൽ 212 കോടി രൂപ അറ്റാദായം നേടി. മുൻവർഷം ഇതേ കാലയളവിനേക്കാൾ 17 ശതമാനം വളർച്ച (182 കോടി) കൈവരിച്ചു. കാർഷികോപകരണ ബിസിനസ് മോശമായിരുന്നിട്ടും കമ്പനിയുടെ വായ്പ മുൻവർഷമിതേ കാലയളവിലെ 45225 കോടി രൂപയിൽനിന്നു 23 ശതമാനം വളർച്ചയോടെ 55694 കോടി രൂപയിലെത്തി.

കമ്പനിയുടെ മുഖ്യ ബിസിനസ് മേഖലകളായ പുനരുപയോഗ ഊർജം, റോഡ്, ഭവന, ഓട്ടോ, മൈക്രോ ഫിനാൻസ് തുടങ്ങിയ മേഖലകളിലെ വായ്പയിൽ 40 ശതമാനം വളർച്ച നേടുവാൻ കഴിഞ്ഞതാണ് വായ്പാ വളർച്ച മെച്ചപ്പെടുത്തിയത്. കമ്പനിയുടെ ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് ബിസിനസ് 17 ശതമാനം വളർച്ചയോടെ 25,059 കോടി രൂപയിലെത്തി. മുൻവർഷമിതേ കാലയളവിലിത് 21,336 കോടി രൂപയായിരുന്നു. കമ്പനി മാനേജ് ചെയ്യുന്ന ആസ്തിയിൽ 41 ശതമാനത്തോളം ( 10,268 കോടി രൂപ) ഓഹരിയിലാണ്.