വി ഗാർഡിന് 133 ശതമാനം അറ്റാദായ വളർച്ച

Posted on: January 31, 2016

V-Guard-Logo-big

കൊച്ചി : വി-ഗാർഡ് ഇൻഡസ്ട്രീസിന് നടപ്പു ധനകാര്യവർഷം മൂന്നാം ക്വാർട്ടറിൽ 133 ശതമാനം അറ്റാദായ വളർച്ച. അറ്റാദായം മുൻ വർഷം ഇതേകാലയളവിലെ 9.23 കോടിയിൽ നിന്ന് 2015 ഡിസംബർ 31 ന് അവസാനിച്ച ക്വാർട്ടറിൽ 21.48 കോടി രൂപയായി വർധിച്ചു.

വരുമാനം ഇക്കാലയളവിൽ 395.36 കോടിയിൽ നിന്ന് 5.3 ശതമാനം വർധിച്ച് 416.28 കോടിയായി. പ്രവർത്തനക്ഷമതി വർധിപ്പിച്ചതും പ്രവർത്തന മൂലധനം വേണ്ടരീതിയിൽ കൈകാര്യം ചെയ്തതുമാണ് മെച്ചപ്പെട്ട പ്രകടനത്തിന് വഴിവച്ചതെന്ന് മാനേജിംഗ് ഡയറക് ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. വികസനത്തിന്റെ ഭാഗമായി സിക്കിമിൽ പുതിയ പ്ലാന്റ് സ്ഥാപിക്കുന്നുണ്ടെന്നും അദേഹം കൂട്ടിച്ചേർത്തു.