കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ ആറ് സംരംഭങ്ങള്‍ ജര്‍മന്‍ സംരംഭങ്ങളുമായി സഹകരിക്കുന്നു

Posted on: September 2, 2023

കൊച്ചി : ജര്‍മന്‍ സംരംഭങ്ങളുമായി സഹകരിച്ച് രാജ്യത്ത് പ്രവര്‍ത്തനം വിപുലമാക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ ആറ് സംരംഭങ്ങള്‍. കേരളസ്റ്റാര്‍ട്ടപ്പ് മിഷന്റെ നേതൃത്വത്തില്‍ നടത്തിയ ജര്‍മന്‍ സന്ദര്‍ശനത്തിലാണ് കമ്പനികളുടെ പ്രവര്‍ത്തന വിപുലീകരണത്തിന്റെ സോഫ്റ്റ് ലോഞ്ച നടത്തിയത്.

് ഇന്‍ഫ്യൂസറി ഫ്യൂച്ചര്‍ ടെക് ലാബ്‌സ്, പ്ലേസ്‌പോട്‌സ്, സീബേര്‍ഡ് ടെക്‌നോളജിസ്, ഫ്യൂസലേജ് ഇന്നവേഷന്‍സ്, ട്രാന്‍ക്വിലിറ്റി ഐഒടി ആന്‍ഡ് ബിഗ് ഡേറ്റ സൊല്യൂഷന്‍സ്, ടോസില്‍ സിസ്റ്റംസ് എന്നിവയുടെ സ്ഥാപകരും മേധാവികളുമാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘത്തിലുണ്ടായിരുന്നത്. ജര്‍മനിയിലെ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയ (എന്‍ആര്‍ഡബ്ല്യു) സംഘം സന്ദര്‍ശിച്ചു. ക്രെഫെല്‍ഡ്, എസെന്‍, ഡോര്‍ട്മുന്‍ഡ്, സോലിഗെന്‍, ഡസല്‍ഡ്രോഫ് എന്നീ നഗരങ്ങളാണ് സംഘം സന്ദര്‍ശിച്ചത്.

യൂറോപ്യന്‍ ഇന്നവേഷന്‍ ഇക്കോസിസ്റ്റത്തിലെ സുപ്രധാന വ്യക്തിത്വങ്ങളും സ്ഥാപനങ്ങളുമായി സംഘം ആശയവിനിമയം നടത്തി. ആഗോള ഡിജിറ്റല്‍ ഡെമോ ഡേയിലും സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുത്തു. വാണിജ്യ സഹകരണം വര്‍ധിപ്പിക്കുന്ന വിവിധ ചര്‍ച്ചകളിലും കൂടിക്കാഴ്ചകളിലും സംഘം പങ്കെടുത്തു. ജര്‍മന്‍
ഇന്ത്യ സ്റ്റാര്‍ട്ടപ്പ് എക്‌സ്‌ചേഞ്ച് പരിപാടിയുടെ (ജിന്‍സെപ്) ഭാഗമായാണ് ഈ സന്ദര്‍ശനംസംഘടിപ്പിച്ചത്. എന്‍ആര്‍ഡബ്ലൂ ഗ്ലോബല്‍ ബിസിനസ്, ഓഫിസ് ഒഫ് ഇക്കണോമിക് ഡെവലപ്മന്റ് ഡസല്‍ഡ്രോ
ഫ് എന്നിവയുടെ സഹകരണവുമുണ്ടായിരുന്നു.

പ്രധാനമായും 16 സെഷനുകളിലാണ് സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുത്തത്. ആഗോളവിപണിയിലേക്കുള്ള സ്വന്തം തയാറെടുപ്പ് വിലയിരുത്താന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം ലഭിച്ചു. സന്ദര്‍ശനത്തിന് മുമ്പേ തന്നെ ഓണ്‍ലൈനിലൂടെ നിരവധി കൂടിക്കാഴ്ചകളും ചര്‍ച്ചകളും ജിന്‍സെപും എന്‍ആര്‍ഡബ്ല്യൂവുമായി നടത്തിയിരു
ന്നു. ഡെമോ ഡേയില്‍ ഇന്ത്യന്‍ പവലിയനൊരുക്കിയത് കൂടാതെ ഡസല്‍ഡ്രോഫിലെ വ്യാവസായിക പ്രമുഖരുമായി ഉന്നതതല ചര്‍ച്ചകളും കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ നടത്തി.

സുപ്രധാനവും സാര്‍ഥകവുമായ ചര്‍ച്ചകളും നിക്ഷേപ സാധ്യതകളും ജര്‍മന്‍ സന്ദര്‍ശനത്തിലൂടെ ലഭിച്ചെന്ന്
കെഎസ്എം സിഇഒ അനൂപ് അംബിക പറഞ്ഞു. വിദേശ വ്യവസായ അന്തീരക്ഷത്തെ കൂടുതല്‍ മനസിലാക്കാനും പഠിക്കാനും ഇതുവഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.