കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഓണ്‍ലൈന്‍ എക്‌സ്‌പോ നാളെ

Posted on: October 20, 2022

തിരുവനന്തപുരം : കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്എം) ബിഗ് ഡെമോ ഡേ’ എട്ടാം പതിപ്പിന്റെ ഭാഗമായുള്ള ഓണ്‍ലൈന്‍ എക്‌സ്‌പോ നാളെ രാവിലെ 10ന് ആരംഭിക്കും. എക്‌സ്‌പോയില്‍ 11 ഓളം ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കും. വ്യവസായങ്ങള്‍ക്കും നിക്ഷേപകര്‍ക്കും സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുള്ള ഉത്പന്നങ്ങളും സേവനങ്ങളും പ്രയോജനപ്പെടുത്തുന്നതിന് എക്‌സ്‌പോ വേദിയൊ
രുക്കും.

ഏയ്‌സ് വേര്‍ ഫിന്‍ടെക് സര്‍വീസസ്, പിറ്റ്ബിലിങ്ക് സോഫ്‌റ്റ്വെയര്‍ സൊല്യൂഷന്‍സ്, എവെയര്‍ സോ്ക്, ട്രെയിസ് അനലിസ്റ്റിക്‌സ് സൊല്യൂഷന്‍സ്, റിയ ടെക്‌നോളജീസ്, ക്ലബാല്‍ഫ ടെക്‌നോ
ളജീസ്, ഫിന്‍സല്‍ റിസോഴ്‌സസ്, ചില്ലര്‍ പേയ്‌മെന്റ് സൊല്യൂഷന്‍സ്, പിക്‌സ്‌ഡൈനാമിക്‌സ്, റെമിറ്റാപ് ഫിന്‍ടെക് സൊല്യൂഷന്‍സ്, റിമിറ്റ് പേയ്‌മെന്റ്‌സ് തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകള്‍ എക്‌സ്‌പോയില്‍ പങ്കെടുക്കും. രജിസ്‌ട്രേഷന് MBg078https://zfrmz.com/iCyRmR.JonkOJkq