സംസ്ഥാനത്തെ ആദ്യ വെര്‍ച്വല്‍ വെഡ്ഡിംഗ് എക്സ്പോ സംഘടിപ്പിക്കാന്‍ കേരളം ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ്  ബുക്ക് മൈഡേ

Posted on: October 5, 2020

കൊച്ചി: കോവിഡ് 19 മഹാമാരി ജീവിതത്തെ സാരമായി മാറ്റിയതോടെ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വെര്‍ച്വല്‍ റിയാലിറ്റി ആളുകള്‍ക്കിടയില്‍ വലിയ പിന്തുണ നേടിയിട്ടുണ്ട്. ഇവന്റ് മാനേജ്‌മെന്റ് ആവശ്യങ്ങള്‍ക്കുള്ള ഏകജാലക സംവിധാനമായ ബുക്ക് മൈ ഡേ എന്ന സ്റ്റാര്‍ട്ടപ്പ് കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള വെണ്ടര്‍മാരെ ഉള്‍പ്പെടുത്തി ഉപഭോക്താക്കള്‍ക്കായി ആദ്യമായി വെര്‍ച്വല്‍ വെഡ്ഡിംഗ് എക്‌സ്‌പോ സംഘടിപ്പിക്കുകയാണ്. ‘ബുക്ക് മൈഡേ വെര്‍ച്വല്‍ വെഡ്ഡിംഗ് എക്‌സ്‌പോ’ എന്ന പേരില്‍ ഒക്ടോബര്‍ 9, 10, 11 തീയതികളില്‍ സംഘടിപ്പിക്കുന്ന പരിപാടി വിവാഹാവശ്യങ്ങള്‍ക്കായുള്ള സംസ്ഥാനത്തെ ആദ്യ വെര്‍ച്വല്‍ എക്‌സ്‌പോയാണ്.

പ്രമുഖ വ്യക്തി ഉദ്ഘാടനം ചെയ്യുന്ന എക്സ്പോ രാവിലെ 9 മുതല്‍ രാത്രി 9 വരെ ഉപഭോക്താക്കള്‍ക്കും വെണ്ടര്‍മാര്‍ക്കുമായി തുറന്നിരിക്കും. സ്റ്റാര്‍ട്ടപ്പിന്റെ പുതിയ പ്രോജക്റ്റായ ‘ബുക്ക് മൈ ഡേ ആപ്പി’ന്റെ ഉദ്ഘാടനവും അതേ വേദിയില്‍ വെച്ച് നടത്തും. ഉപയോക്താക്കള്‍ക്ക് ഇവന്റ് പ്ലാനിംഗും എക്‌സിക്യൂഷനുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങളും നിറവേറ്റാനാകുന്ന ഒരു സംവിധാനമാണ് ആണ് ബുക്ക് മൈ ഡേ ആപ്പ്.

വിവാഹച്ചടങ്ങുകള്‍ക്കായി തയ്യാറെടുക്കുന്നവരെ യാതൊരു ബുദ്ധിമുട്ടും കൂടാതെ വെണ്ടര്‍മാരുമായി ബന്ധിപ്പിക്കാന്‍ സഹായിക്കുന്ന പരിപാടിയാണ് വെര്‍ച്വല്‍ വെഡ്ഡിംഗ് എക്‌സ്‌പോ . COVID-19 കാലഘട്ടത്തില്‍ വളരെ സൗകര്യപ്രദമായ പ്ലാറ്റ്‌ഫോം വഴി വെണ്ടര്‍മാര്‍ക്ക് അവരുടെ ഇ-ബൂത്തുകള്‍ സജ്ജീകരിക്കാനും ആളുകള്‍ക്ക് ലോകത്തെവിടെ നിന്നും വീടുകളില്‍ നിന്ന് പുറത്തിറങ്ങാതെ വെണ്ടര്‍മാരുടെ പ്രൊഫൈലുകള്‍ പരിശോധിക്കാനും സാധിക്കും. ഇരു പാര്‍ട്ടികളുടെയും സൗകര്യത്തിനനുസരിച്ച് ക്രമീകരണങ്ങള്‍ ചെയ്യാനും എക്‌സ്‌പോ സഹായിക്കും. ഒരു യഥാര്‍ത്ഥ എക്‌സ്‌പോ പോലെ തന്നെയായിരിക്കും മനോഹരമായി രൂപകല്പന ചെയ്ത ബുക്ക് മൈ ഡേ വെര്‍ച്വല്‍ വെഡ്ഡിംഗ് എക്‌സ്‌പോ പ്രവര്‍ത്തിക്കുക. ഇത് ഓണ്‍ലൈനില്‍ നടക്കുന്നു എന്നത് മാത്രമാണ് ഒരേയൊരു വ്യത്യാസം.

വെണ്ടര്‍മാര്‍ക്കും സന്ദര്‍ശകര്‍ക്കും പരസ്പരം പ്രയോജനകരമായ ഒരു പ്ലാറ്റ്‌ഫോം എന്നതിലുപരി ബിസിനസ്സിലെ സുതാര്യതയെ ഉയര്‍ത്തിപ്പിടിക്കുന്നതാണ് വെര്‍ച്വല്‍ വെഡ്ഡിംഗ് എക്‌സ്‌പോ. ലിസ്റ്റ് ചെയ്ത വെണ്ടര്‍മാര്‍ക്ക് എക്‌സ്‌പോ വലിയൊരു വിവാഹ മാര്‍ക്കറ്റ് തുറക്കുകയും ഓണ്‍ലൈനില്‍ അവരുടെ സാന്നിധ്യം ഉറപ്പാക്കുകയും ചെയ്യുന്നു. അതേസമയം, സന്ദര്‍ശകര്‍ക്ക് അവരുടെ പ്രദേശത്തെ നിരവധി വെണ്ടര്‍മാരുടെ പ്രൊഫൈലുകളില്‍ നിന്ന് മികച്ചത് തിരഞ്ഞെടുക്കാന്‍ ഇത് അനുവദിക്കുന്നു. COVID-19 പല ബിസിനസ്സുകളെയും പ്രതികൂലമായി ബാധിക്കുകയും പലരെയും ബിസിനസുകള്‍ നിര്‍ത്തലാക്കാനുള്ള വക്കിലെത്തിക്കുകയും ചെയ്തിട്ടുണ്ട്. പകര്‍ച്ചവ്യാധിയെത്തുടര്‍ന്ന് ഉപഭോക്താക്കളെ കണ്ടുമുട്ടുന്നതിനും അവരുമായി സംവദിക്കുന്നതിനും ബുദ്ധിമുട്ടുന്ന വെണ്ടര്‍മാര്‍ക്ക് സ്ലോട്ടുകള്‍ അനുവദിക്കുന്നതിലൂടെ ഒരു സഹായഹസ്തം നല്‍കുകയാണ് വെര്‍ച്വല്‍ വെഡ്ഡിങ് എക്‌സ്‌പോ.

”കോവിഡിനെ തുടര്‍ന്ന് വ്യവസായം വളരെ ബുദ്ധിമുട്ടാണ്. ഉപഭോക്താക്കളുമായി ഇടപഴകുന്നതിനുള്ള പുതിയ വഴികള്‍ സൃഷ്ടിക്കുക എന്നതാണ് ഈ ഇവന്റ് സംഘടിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ ആശയം. ഞങ്ങളുടെ വെര്‍ച്വല്‍ വെഡ്ഡിംഗ് എക്സ്പോയിലൂടെ, വെണ്ടര്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കും കണ്ടുമുട്ടുന്നതിനും സംവദിക്കുന്നതിനുമുള്ള ഒരു പ്ലാറ്റ്‌ഫോം നല്‍കുകയാണ്. തമ്മില്‍ കണ്ടുമുട്ടുന്നതിനും ആശയവിനിമയം നടത്തുന്നതിനും പ്രീ-പ്ലാന്‍ ചെയ്യുന്നതിനും ഒന്നിലധികം ഓപ്ഷനുകള്‍ പരിശോധിച്ച് ഒരു മികച്ച പ്ലാന്‍ തയ്യാറാക്കി ബുക്കിംഗ് നടത്തുന്നതിന് ഒരു പൊതുവേദിയാണിത്. ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാന്‍ 40ലധികം വിഭാഗങ്ങളും എക്‌സ്‌പോയില്‍ തുറക്കും. ന്യൂ നോര്‍മല്‍ അവസ്ഥയില്‍ പുതിയൊരു അവസരം കണ്ടെത്തി വളരാന്‍ ഇത് സഹായിക്കും.” സ്ഥാപകനും സംരംഭകനുമായ നിഷിന്‍ നാസര്‍ പറഞ്ഞു.

മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍, ഫോട്ടോഗ്രാഫര്‍മാര്‍, ഇവന്റ് പ്ലാനര്‍മാര്‍, കേറ്ററിങ് ഏജന്‍സികള്‍, ബേക്കര്‍മാര്‍, ട്രാവല്‍ ഏജന്‍സികള്‍, ഡിസൈനര്‍മാര്‍ തുടങ്ങി ഒരു വിവാഹത്തിന് ആവശ്യമായ എല്ലാ വിഭാഗങ്ങളില്‍ നിന്നും പങ്കെടുക്കുന്നവര്‍ വെര്‍ച്വല്‍ എക്സ്പോയില്‍ ഉണ്ടായിരിക്കും. സന്ദര്‍ശകര്‍ക്ക് എക്‌സ്‌പോയിലേക്ക് ലോഗിന്‍ ചെയ്യാനും വെണ്ടര്‍മാരുടെ പ്രൊഫൈലുകള്‍ കാണാനും അവരുടെ ഫോട്ടോകളും വീഡിയോകളും പ്രദര്‍ശിപ്പിക്കുന്ന ഇ-ബൂത്തുകളും സന്ദര്‍ശിക്കാനും സാധിക്കും. ചാറ്റ് അല്ലെങ്കില്‍ കോള്‍ വഴി അനുയോജ്യമായ ഡീലര്‍മാരുമായി ബന്ധപ്പെടാനും കഴിയും.

ആവശ്യമെങ്കില്‍, സാധ്യതയുള്ള വെണ്ടര്‍മാരുടെ ബ്രോഷറുകള്‍ അവര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യുകയുമാകാം. നേരിട്ടു കാണുന്നതിനു പകരം, ഉപയോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ വില്‍പ്പനക്കാരുമായി ചര്‍ച്ച ചെയ്യാനായി വെര്‍ച്വല്‍ മീറ്റിംഗുകള്‍ ഓണ്‍ലൈനില്‍ നടത്താനും സംവിധാനമുണ്ട്. രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള ഈ സേവനങ്ങളെല്ലാം സന്ദര്‍ശകര്‍ക്ക് സൗജന്യമാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] – ലേക്ക് മെയില്‍ ചെയ്യുക അല്ലെങ്കില്‍ വിളിക്കുക 9288001010.

 

TAGS: Book My Day | Startup |