സ്റ്റാർട്ടപ്പുകൾക്ക് 1000 കോടിയുടെ പ്രത്യേക ഫണ്ട്

Posted on: January 18, 2021

ന്യൂഡല്‍ഹി : പുതുസംരംഭകരെ പ്രോത്സാഹിപ്പിക്കാനും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം നല്‍കാനുമായി 1000 കോടി രൂപയുടെ ‘സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട്’ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനും അവയുടെ വളര്‍ച്ചയ്ക്കും ഈ നിധി സഹായമാവുമെന്ന് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ അന്താരാഷ്ട്ര ഉച്ചകോടി ഉദ്ഘാടനംചെയ്ത് അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തനമൂലധനം കണ്ടെത്താന്‍ ഫണ്ട് ഉപകരിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ദൂരദര്‍ശനില്‍ പ്രത്യേകപരിപാടി സംപ്രേഷണംചെയ്യും.

അഞ്ചുവര്‍ഷത്തിനകം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ ആഗോളതലത്തില്‍ മുന്‍നിരയിലെത്തിക്കുകയാണ് ലക്ഷ്യം. സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന മികച്ച ചുറ്റുപാടുള്ള ലോകത്തിലെ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

 

TAGS: Startup |