സ്റ്റാര്‍ട്ടപ്പ് : കുസാറ്റില്‍ ഓണ്‍ലൈന്‍ പ്രഭാഷണപരമ്പര

Posted on: June 13, 2020

കൊച്ചി : ശാസ്ത്രസാങ്കേതിക സര്‍വകലാശാല (കുസാറ്റ്) യിലെ കുസാടെക് ഫൗണ്ടേഷനുകീഴിലുള്ള കുസാറ്റ് – ടി.ബി.ഐ. സ്റ്റര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന ഓണ്‍ലൈന്‍ ഓറിയന്റേഷന്‍ പരിപാടിയുടെ ഭാഗമായി ജൂണ്‍ 16 മുതല്‍ 26 വരെ വൈകിട്ട് നാലുമുതല്‍ 5.30 വരെ പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നു.

സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാനും ഇതിലേക്ക് കടുന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അടിസ്ഥാന വിവരങ്ങള്‍ പകര്‍ന്നു നല്‍കാനുമാണ് ഓണ്‍ലൈന്‍ പ്രഭാഷണപരമ്പര ലക്ഷ്യമിടുന്നത്.

അക്കാദമിക് സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം എന്ന വിഷയത്തില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ. ഡോ. സജി ഗോപിനാഥ് ആദ്യപ്രഭാഷണം നടത്തും. വ്യവസായ, അക്കാദമിക രംഗങ്ങളിലെ പ്രഗല്ഭര്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അനുബന്ധ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ക്ക് നേതൃത്വം നല്‍കും. പ്രവേശനം സൗജന്യമാണ്. വിവരങ്ങള്‍ക്ക് 8108071199,9900634422.

TAGS: CUSAT | CUSAT TBI | Startup |