സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 3 മാസത്തെ വാടക ഇളവ്

Posted on: April 29, 2020

തിരുവനന്തപുരം : കോവിഡ് മൂലം പ്രതിസന്ധിയിലായ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായമായി കേരള സ്റ്റാര്‍ട്ടപ് മിഷന്‍ മൂന്നുമാസത്തെ കെട്ടിട വാടക ഒഴിവാക്കി ഉത്തരവിറക്കി. സ്റ്റാര്‍ട്ടപ് മിഷന്റെ കെട്ടിടങ്ങള്‍ ഉപയോഗിക്കുന്ന സംരംഭങ്ങള്‍ക്കാണ് ഇളവ് ലഭിക്കുക. ഇതിനു പുറമേ സ്റ്റാര്‍ട്ടപ്പുകള്‍ എടുത്ത സീഡ് ലോണുകളുടെ തിരിച്ചടവിന് 3 മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളിലേക്കാണ് ഇളവ്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ മിക്ക സ്റ്റാര്‍ട്ടപ്പുകളും ഭാഗികമായി മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. ലോക്ഡൗണിലും സ്റ്റാര്‍ട്ടപ് മിഷനിലെ സ്‌പേസ് 50 ശതമാനം ജീവനക്കാരെ വച്ച് ഉപയോഗിക്കാന്‍ സംരംഭകര്‍ക്ക് അനുമതിയുണ്ടെന്ന് സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ സജി ഗോപിനാഥ് അറിയിച്ചു.

TAGS: Startup |