റബർ ഉത്പന്ന നിർമാണത്തിന് 2000 സ്റ്റാർട്ടപ്പുകൾ

Posted on: December 13, 2021

കോട്ടയം ; റബര്‍ബോര്‍ഡും മഹാത്മാഗാന്ധി സര്‍വകലാശാലയും ചേര്‍ന്ന് ആരംഭിക്കുന്ന ഇന്‍ര്‍നാഷണല്‍ റബര്‍നെറ്റ്വര്‍ക്കിലൂടെ ലക്ഷ്യമിടുന്നത് റബര്‍ ഉത്പന്നങ്ങളുടെ സ്മാര്‍ട്ട് അപ്പ് സംരംഭങ്ങള്‍. വ്യവസായത്തിനുവേണ്ട റബര്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതികളാണ് തുടങ്ങുന്നത്.

അഞ്ചുവര്‍ഷംകൊണ്ട് 2000 സ്മാര്‍ട്ട് അപ്പുകള്‍ തുടങ്ങും. ലോകത്താകെ 50000 റബര്‍ ഉത്പന്നങ്ങളുണ്ട്. ഇതില്‍ ആറായിരത്തോളം എണ്ണം മാത്രമേ ഇപ്പോള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നുള്ളൂ. വൈദ്യശാസ്ത്രം, പ്രതിരോധം തുടങ്ങിയ മേഖല കളിലും റബര്‍ ഉത്പന്ന ങ്ങ ള്‍ ഉപയോഗിക്കു ന്നുണ്ട്. വ്യാവസായിക മേഖലയിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉത്പന്നങ്ങക്ക് രൂപം നല്‍കാനാണ് ശ്രമം.

റബര്‍കൃഷി മേഖലയെ, ഗവേഷണ, വ്യാവസായികമേഖലകളുമായി കൂട്ടിയിണക്കുന്ന കണ്ണിയായി റബര്‍നെറ്റ്വര്‍ക്ക് പ്രവര്‍ത്തിക്കും. റബര്‍ മേഖലയില്‍ ലോകമെങ്ങുമുള്ള ശാസ്ത്രജ്ഞര്‍, അക്കാദമിക്
വിദഗ്ധര്‍, വ്യവസായികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ ഉള്‍ക്കൊള്ളുന്ന വിപുലമായ സംവിധാനമായി റബര്‍ നെറ്റ്വര്‍ക്കിനെ മാറ്റുമെന്ന് റബര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ.എന്‍. രാഘ
വനും മഹാത്മാഗാന്ധി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.സാബു തോമസും പറഞ്ഞു.

കാര്‍ഷിക ഗവേഷണ രംഗങ്ങളില്‍ ആശയങ്ങളുടെയും സാങ്കേതികവിദ്യയുടെയും കൈമാറ്റത്തിനായി സിമ്പോസിയങ്ങളും കോണ്‍ഫറന്‍സുകളും നടത്തും. അപ്പോളോ ടയേഴ്‌സസ് റിസര്‍ച്ച് ഹെഡ് പി.കെ.
മുഹമ്മദാണ് പ്രസിഡന്റ്.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡീന്‍ ഡോ. കുരുവിള ജോസഫ് വൈസ്പ്രസിഡന്റായിരിക്കും. ഡോ. കെ. എന്‍. രാഘവനും ഡോ. സാബു തോമസുമാണ് രക്ഷാധികാരികള്‍.

TAGS: Startup |