അണ്‍ അക്കാദമി യൂണികോണ്‍ ക്ലബ്ബിലേക്ക്

Posted on: June 15, 2020

ന്യൂഡല്‍ഹി : വിദ്യാഭ്യാസ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പായ അണ്‍്ക്കാദമി 10-15 കോടി ഡോളര്‍ (760-1140 കോടി രൂപ) സമാഹരിക്കാന്‍ ഒരുങ്ങുന്നു. ഇതോടെ ഈ ഓണ്‍ലൈന്‍ ലേണിംഗ് പ്ലാറ്റ്‌ഫോം യൂണികോണ്‍ പട്ടികയില്‍ ഇടംപിടിക്കും.

100 കോടി (ഒരു ബില്യണ്‍) ഡോളറില്‍ കൂടുതല്‍ മൂല്യമുള്ള, ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാത്ത സ്റ്റാര്‍ട്ട്അപ്പുകളെയാണ് യൂണികോണ്‍ എന്നുവിളിക്കുന്നത്. അതായത്, 7,600 കോടി രൂപയിലേറെ മൂല്യമുള്ള സംരംഭം. ഫെയ്‌സ്ബുക്ക്, ജനറല്‍ അറ്റ്‌ലാന്റിക് തുടങ്ങിയ ആഗോള കമ്പനികള്‍ അണ്‍ അക്കാദമിയില്‍ നിലവില്‍ മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്.

ഇതില്‍ ചില കമ്പനികള്‍ അടുത്ത റൗണ്ടിലും പണം മുടക്കുമെന്നാണ് സൂചന. ഗൗരവ് മുജ്ജാള്‍, റോമന്‍ സൈനി, ഹേമേഷ് സിംഗ്, സച്ചിന്‍ ഗുപ്ത എന്നീ സുഹൃത്തുകള്‍ ചേര്‍ന്ന് 2016 – ല്‍ യൂടൂബ് ചാനലായി തുടങ്ങിയ സംരംഭമാണ് പിന്നീട് ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമുകളിലൊന്നായി വളര്‍ന്നത്.