വാഹന റീചാര്‍ജിംഗിന് പുതിയ സംവിധാനവുമായി ഫിസാറ്റ്

Posted on: September 1, 2020

അങ്കമാലി : ഒരേസമയം എട്ടു വാഹനങ്ങളുടെ ബാറ്ററി റീ ചാര്‍ജ് ചെയ്യാനുള്ള റീച് 20- എന്ന സംവിധാനത്തിനു രൂപം നല്കിയിരിക്കുകയാണ് അങ്കമാലി ഫിസാറ്റ് എന്‍ജിനീയറിംഗ് കോളജിലെ അധ്യാപകരും വിദ്യാര്‍ഥികളും. ഉപകരണത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ഫിസാറ്റ് ചെയര്‍പേഴ്‌സണ്‍ പി. അനിത നിര്‍വഹിച്ചു.

ഓട്ടോ മോഡിലും മാനുവല്‍മോഡിലും ഇതുപ്രവര്‍ത്തിക്കും. ഓട്ടോ മോഡില്‍ ബാറ്ററി ഫുള്‍ ചാര്‍ജ് ആകുമ്പോള്‍ തനിയെ കട്ട് ഓഫ് ആകും. 12 വോള്‍ട്ടിലും 24 വോള്‍ട്ടിലും പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ റീചാര്‍ജിംഗിനു ഇതു ഉപയോഗിക്കാം. ഫാക്ടറികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആതുരാലയങ്ങള്‍ തുടങ്ങി കൂടുതല്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്ന എല്ലായിടങ്ങളിലും റീച് 20 നിര്‍മിച്ച് നല്കാന്‍ ഇവര്‍ ഒരു ക്കമാണ്. ഫിസാറ്റ് ഫാബ് ലാബിന്റെ നേതൃത്വത്തിലാണ് യൂണിറ്റിന്റെ നിര്‍മാണപ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിച്ചത്.

TAGS: Fisat |