ഫിസാറ്റ് കോളജിൽ രക്തദാന സേന

Posted on: June 15, 2021

അങ്കമാലി : കേരളത്തിലെ എല്ലാ ജില്ലകളിലും രക്തദാന സേനയുടെ കൂട്ടായ്മയുമായിഅങ്കമാലി ഫിസാറ്റ് എന്‍ജിനീയറിംഗ് കോളേജ്. കേരളത്തിലെ വിവിധ ജില്ലകളില്‍ പഠിക്കുന്ന ഫിസാറ്റ് വിദ്യാര്‍ഥികള്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചുകൊണ്ടാണ് ഫിസാറ്റ് ബ്ലഡ് ഡോണേഴ്‌സ് സെല്‍ രൂപവത്കരിക്കുന്നത്.

ഇതില്‍ ഫിസാറ്റിലെ വിദ്യാര്‍ഥികള്‍ക്കു പുറമെ, പൊതുജനങ്ങള്‍ക്കും അംഗങ്ങളാകാം. പദ്ധതിയുടെ ഉദ്ഘാടനം റോജി എം. ജോണ്‍ എം.എല്‍.എ. നിര്‍വഹിച്ചു. ഫിസാറ്റ് ചെയര്‍മാന്‍ ഡോ. പി. അനിത അധ്യക്ഷത വഹിച്ചു. കേരള ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി എന്‍.എസ്.എസ്. സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജോയി എം. വര്‍ഗീസ്, ലൂര്‍ദ് ഹോസ്പിറ്റല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. വന്ദന സുധീര്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സി. ഷീല, ഡീന്‍ ഡോ. പി.ആര്‍. മിനി, എന്‍.എസ്.എസ്. സെല്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ എസ്. സാജന്‍, ബീനു റിജു തുടങ്ങിയവര്‍ പങ്കെടുത്തു.

കേരളത്തിലെ പ്രമുഖ ആശുപത്രികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഫിസാറ്റ് എന്‍.എസ്.എസ്. സെല്ലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പി ക്കുന്നത്. കേരളത്തിലെ വിവിധആശുപത്രികളില്‍ രോഗികളായി കഴിയുന്നവര്‍ക്കോ അവരുടെ ബന്ധുക്കള്‍ക്കോ അതത് ജില്ലകളിലെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരുമായോ ഫിസാറ്റ് കോളേജുമായോ ബന്ധപ്പെട്ടാല്‍ ആവശ്യമായ രക്തം ലഭിക്കും. ഇതിനുതകുന്ന വലിയൊരു കര്‍മപദ്ധതിയാണ് ഫിസാറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്.

ഫിസാറ്റ് ബ്ലഡ് ഡോണേഴ്‌സ് സെല്ലിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഫിസാറ്റ് കോളേജിന്റ വെബ്‌സൈറ്റില്‍നിന്ന് ലഭിക്കും. കൂടാതെ ഫിസാറ്റ് രക്തദാന സേനയുടെ കൂടുതല്‍ വിവരങ്ങള്‍ ഓരോ ജില്ലയിലെ പ്രമുഖആശുപത്രികളിലും ലഭ്യമാക്കിയിട്ടുണ്ട്. ഫിസാറ്റിലെ ഓരോ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള രണ്ട്
അധ്യാപകരും രണ്ടു വിദ്യാര്‍ഥികളും അടങ്ങുന്ന ഒരു ടീമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

TAGS: Fisat |