ഫിസാറ്റും കൽക്കി പവർജനറേഷനുമായി ധാരണാപത്രം ഒപ്പുവെച്ചു

Posted on: March 4, 2022

അങ്കമാലി : ഊര്‍ജമേഖലയിലെ പ്രമുഖ സേവനദാതാക്കളായ ബംഗലൂരു കല്‍ക്കി ടെക്‌നോളജീസും അങ്കമാലി ഫിസാറ്റ് എന്‍ജിനീയറിംഗ് കോളേജും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. കല്‍ക്കി പവര്‍ ജനറേഷന്‍ സൊല്യൂഷന്‍സ് വൈസ് പ്രസിഡന്റ് സുശീല്‍ ചെറിയാനും ഫിസാറ്റിലെ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗം മേധാവി ഡോ.എം.ആര്‍. സുമന്‍ലാലും ആണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.

ഫിസാറ്റ് എന്‍ജിനീയറിംഗ് കോളേജ് ഊര്‍ജ മേഖലയില്‍ നടത്തുന്ന ഗവേഷണങ്ങളുടെയും തുടര്‍ പ്രവര്‍ത്തങ്ങളുടെയും പുതിയ പദ്ധതികളുടെയും ഭാഗമായാണ് കല്‍ക്കി ടെക്‌നോളോജിസുമായി കൈകോര്‍
ക്കുന്നത്. ധാരണാപത്രം ഒപ്പിട്ടതോടെ ഫിസാറ്റിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വ്യവസായ പരിശീലനത്തിനും ഇന്റണ്‍ഷിപ്പിനും ഗവേഷണ പ്രോജകുകള്‍ക്കും കല്‍ക്കിയില്‍ അവസരം ലഭിക്കും.

കല്‍ക്കിയില്‍ നിന്നെത്തിയ വിദഗ്ധരുടെ നേതൃത്വത്തില്‍, തിരഞെഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി പരിശീലന പരിപാടികളും സെമിനാറുകളും നടന്നു. പ്രിന്‍സിപ്പല്‍ ഡോ. മനോജ് ജോര്‍ജ് ചടങ്ങില്‍
അധ്യക്ഷത വഹിച്ചു. കല്‍ക്കി സെയില്‍സ് വിഭാഗം മേധാവി ജോണി വര്‍ഗീസ്, ഡോ.ജോസ് ചെറിയാന്‍, നോഡല്‍ ഓഫീസര്‍ ഡോ. സി.ആര്‍. രജീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.