വാക്‌സിൻ പരീക്ഷണത്തിന് നൂതന സാധ്യതകളുമായി ഫിസാറ്റ് ഐ സ്മാർട്ട് അന്താരാഷ്ട്ര സമ്മേളനം

Posted on: April 24, 2021

അങ്കമാലി : കോവിഡ് പോലുള്ള മഹാമാരികള്‍ക്ക് വീടുകളില്‍ തന്നെ വാക്‌സിന്‍ ഒരുക്കുന്നതിന് ഫാക്ടറി ഇന്‍ എ ബോക്‌സ് എന്ന നൂതന ആശയം അവതരിപ്പിച്ചു. അങ്കമാലി ഫിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് ഒരുക്കിയ ഐ സ്മാര്‍ട്ട് അന്താരാഷ്ട്ര സമ്മേളനം ഏറെ ജനശ്രദ്ധ നേടുന്നു. അമേരിക്ക, യു.കെ, തായ്‌ലന്‍ഡ്, റഷ്യ, ചെക്‌റിപ്പബ്ലിക്ക്, ഓസ്‌ട്രേലിയാ, മലേഷ്യ, ഇന്ത്യ തുടങ്ങി വിവിധ രാജ്യങ്ങളിലെ പ്രഗത്ഭരായ ശാത്രജന്മാരും സാങ്കേതിക വിദ്ധകരും പങ്കെടുത്ത് അന്താരാഷ്ട്ര സമ്മേളനത്തിലാണ് കോവിഡ് മഹാമാരിക്ക് വാക്‌സിന്‍ ഒരുക്കുന്നതിന് വലിയ ഫാക്ടറികളും അതി വിപുലമായ സംവിധാനങ്ങളും ആവശ്യമില്ല. മറിച്ചുവീടുകളില്‍ തന്നെ ഫാക്ടറി സംവിധാനങ്ങള്‍ ഒരുക്കി വാക്‌സിന്‍ നിര്‍മ്മിക്കാം എന്നുള്ള ആശയം ഉരിത്തിരിഞ്ഞു വന്നത്.

യു.കെ. കിംഗ്‌സ് കോളേജ് പ്രൊഫസറും അറിയപ്പെടുന്ന ശാസ്ത്ര സാങ്കേതിക വിദഗ്ധനുമായ ഡോ. ഹാരിസ് മോക്ലാസോറിസാനു കോവിഡ് മഹാമാരിയില്‍ നിന്ന് രക്ഷനേടാന്‍ വാകസിന്‍ ഒരുക്കുന്നതിന് ഏറെ
നിര്‍ണ്ണായകമായ കണ്ടുപിടുത്തങ്ങള്‍ യു.കെ.യില്‍ നടത്തിയത്.

ലോകം ഏറെ ശ്രദ്ധയോടെ വീക്ഷിക്കുന്ന സ്‌റ്റൈനബിള്‍ മെറ്റീരിയല്‍സ് , സ്‌റ്റൈനബിള്‍വസ്തുക്കളുടെ നിര്‍മ്മാണം, റിന്യൂവബിള്‍ എനര്‍ജി തുടങ്ങി മുന്ന് വിഷയങ്ങള്‍ ഏകോപിപ്പിച്ചു നടത്തിയ അന്താരാഷ്ട്ര സമ്മേളനം വി. ഐ. ടി. വെല്ലൂര്‍ മുന്‍വൈസ് ചാന്‍സിലറും ഐ. ഐ. ടി. ഡല്‍ഹി മുന്‍ ഡയറകരു മായ പ്രൊഫ. ഡി. പി. കോതാരി ഉത്ഘാടനം ചെയ്തു.

ഫെഡറല്‍ ബാങ്ക് ഓഫീസേര്‍സ് അസോസിയേഷന്‍ ദേശിയ പ്രസിഡന്റ് അനീഷ്‌കുമാര്‍ ആര്‍. ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷനും ഫിസാറ്റ് എഞ്ചിനീയറിംഗ് കോളജും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തില്‍ വിവിധ മേഖലകളില്‍ നിന്ന് തിരഞ്ഞടുക്കപ്പെട്ട നൂറിലേറെ പ്രമുഖരാണ് പങ്കെടുത്തത്.

വര്‍ധിച്ചു വരുന്ന വൈദ്യുത ഉപയോഗം ലോകത്തു സൃഷ്ടിക്കാവുന്ന അപകടകരമായ അവസ്ഥയെ മറികടക്കാന്‍ പുനരുപയോഗിക്കാവുന്ന നൂതന എനര്‍ജി സാദ്ധ്യതകള്‍ കണ്ടെത്തുന്നതിനുള്ള വഴികളും അന്താരാഷ്ട്ര സമ്മേളനത്തില്‍ ചര്‍ച്ചയായി. ഡോ. ബാബക്ക് ആന്‍സോറി, യൂ. എസ്.എ., പ്രൊഫ. ഹാരിസ് മകന്റസോറിസ് ലണ്ടന്‍ , ഡോ. ഹാരിസ് എസ്. കൃഷ്ണമൂര്‍ത്തി – യു.എസ്.എ, ഡോ മിഖയില്‍ ബേബിങ്കോവ് റക്ഷ്യ, ഡോ ചോംഗ് കോക് ഹിംഗ് – മലേഷ്യ, ഡോകണ്മണി സുബു – ഇന്ത്യന്‍ ഇന്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി പാലക്കാട് ഇന്ത്യ, ഡോ. സുനില്‍ പതക്ക് ചെക്ക് റിപ്പബ്ലിക്ക്, ഡോ, ചാര്‍ളി ചിന്‍ വോണ്‍ സിയമലേഷ്യ, ഡോ. എം. ആര്‍. സഞ്ജയ് തായ്‌ലന്‍ഡ്, ഡോ. ശരവണ കണ്ണന്‍ തങ്കവേലു, ഡോ. നിധി എം. ബി.ഷണല്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ മെമ്പര്‍ ഐ. എസ്.ടി. ഇ. , തുടങ്ങി നിരവധി പ്രമുഖര്‍ സമ്മേളനത്തില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന അന്താരാഷ്ട്ര സമ്മേളനത്തിന് ഫിസാറ്റ് മെക്കാനിക്കല്‍ എഞ്ചിനീറിംഗ് വിഭാഗമാണ് നേതൃത്വം നല്‍കിയത്.

ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. ജോര്‍ജ് ഐസക്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സി. ഷീല ഡീന്‍ ഡോ. സണ്ണി കുര്യാക്കോസ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം മേധാവി ഡോ. ജോസ് ചെറിയാന്‍, പ്രോഗ്രാം  കണ്‍വീനര്‍ ഡോ. രജീഷ് സി. ആര്‍. തുടങ്ങിവര്‍ സംസാരിച്ചു.

TAGS: Fisat |