ഫിസാറ്റ് ബിസിനസ് സ്‌കൂളിൽ രാജ്യാന്തര ഓൺലൈൻ സമ്മേളനം

Posted on: July 25, 2020

അങ്കമാലി : കോവിഡിന് ശേഷമുള്ള ബിസിനസ് – അക്കാദമിക് സാധ്യതകൾ തേടി അങ്കമാലി ഫിസാറ്റ് ബിസിനസ് സ്‌കൂളിൽ 27,28 തീയതികളിൽ രാജ്യാന്തര ഓൺലൈൻ സമ്മേളനം സംഘടിപ്പിക്കും. എച്ച് എസ് ബി സി കൺട്രോൾ ഗ്ലോബൽ മേധാവി നിഷാന്ത് നോട്ടാ സമ്മേളനം ഉദ്ഘാടനം ചെയ്യും. കോളജ് ചെയർമാൻ അനിത പി. ചടങ്ങിൽ അധ്യക്ഷത വഹിക്കും. തെരഞ്ഞെടുക്കപ്പെട്ട അൻപതിലേറെ പ്രബന്ധങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കും.

ആർതർ ഡി ലിറ്റിൽ മാനേജിംഗ് പാർട്ണർ തോമസ് കുരുവിള, എപികോർ സോഫ്റ്റ്‌വേർ സൊല്യൂഷൻസ് മാനേജിംഗ് ഡയറക്ടർ സുരേഷ് പ്രഭു, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് ഡയറക്ടർ ഡോ. യൂനസ് ഡി. അഹമ്മദ്, ഒമാൻ ഇസ്രാ കോളജ് ഓഫ് ടെക്‌നോളജി ബിസിനസ് വിഭാഗം പ്രഫസർ ഡോ. നിത്യാ രാമചന്ദ്രൻ തുടങ്ങിയവർ വിഷയങ്ങൾ അവതരിപ്പിക്കും.

ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ ഡോ. ജോർജ് ഐസക്ക്, ബിസിനസ് സ്‌കൂൾ വിഭാഗം മേധാവി ഡോ. ജോഷി എ. ജെ., പ്രോഗ്രാം കോ ഓർഡിനേറ്റർമാരായ ഡോ. അനു ആ്്ന്റണി, ഡോ. ധന്യ അലക്‌സ് തുടങ്ങിയവർ സംസാരിക്കും. രജിസ്‌ട്രേഷന് https://qrgo.page.link/8NpzN. പ്രോഗ്രാം ലിങ്ക് : https://youtu.be/2o1aSb20iUM, http://stream.fisat.ac.in/