പ്രതിരോധ ഗവേഷണം : നാവികസേനയുമായി മേക്കര്‍ വില്ലേജിന് ധാരണ

Posted on: August 19, 2020

കൊച്ചി : നാവിക സേനയ്ക്ക് ഉപകരണങ്ങളും സേവനങ്ങളും തദ്ദേശീയമായി ലഭ്യമാക്കുന്നതിനുള്ള ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഹാര്‍ഡ് വെയര്‍ ഇന്‍കുബേറ്ററായ മേക്കര്‍ വില്ലേജുമായി ധാരണാപത്രം ഒപ്പുവച്ചു.

മേക്കര്‍ വില്ലേജിലെ സ്മാര്‍ട്ടപ് കമ്പനികള്‍ക്കു പ്രതിരോധ മേഖലയില്‍ നൂതന ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ അവസരം ലഭിക്കും. നാവിക സേനയുടെ നേവല്‍ ഇന്നവേഷന്‍ ആന്‍ഡ് ഇന്‍ഡി ജിനൈസേഷന്‍ ഓര്‍ഗനൈസേഷന്‍ (എന്‍ഐഐഒ) രൂപീകരണ വേളയില്‍, നാവിക സേനാ ഉപ മേധാവി വൈസ് അഡ്മിറല്‍ ജി.അശോക് കുമാറും മേക്കര്‍ വില്ലേജ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ പ്രസാദ് ബാലകൃഷ്ണനുമാണു ധാരണാപത്രം ഒപ്പുവച്ചത്. ധാരണാപത്രം ഒപ്പുവച്ചത്.

 

TAGS: Maker Village | Navy |