മികച്ച ഇന്‍കുബേറ്ററിനുള്ള പുരസ്‌കാരം കളമശേരി മേക്കര്‍ വില്ലേജിന്

Posted on: March 11, 2020

കൊച്ചി : രാജ്യത്തെ മികച്ച ഇന്‍കുബേറ്ററിനുള്ള ഇന്ത്യ സ്മാര്‍ട്ട് ഗ്രിഡ് ഫോറത്തിന്റെ (ഐഎസ്ജിഎഫ്) സ്മാര്‍ട്ട് ഇന്‍കുബേറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം കളമശേരി മേക്കര്‍ വില്ലേജിന്.

ഡല്‍ഹിയിലെ ഇന്ത്യ സ്മാര്‍ട്ട യൂട്ടിലിറ്റി വീക്ക് സമ്മേളനത്തില്‍ ഇന്ത്യന്‍ എഞ്ചല്‍ നെറ്റ് വര്‍ക് സഹകരണസ്ഥാപക പദ്മജ രൂപാറേലില്‍ നിന്നു മേക്കര്‍ വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണന്‍ നായര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

ഡീപ് ടെക് ഇന്‍കുബേറ്റര്‍ വിഭാഗത്തിലാണു ഐഐഐടിഎം കെയുടെ കീഴിലുള്ള ഹാര്‍ഡ് വെയര്‍ ഇന്‍കുബേറ്ററായ മേക്കര്‍ വില്ലേജിനു പുരസ്‌കാരം.

TAGS: Maker Village |