കേരള പോലീസ് വിര്‍ച്വല്‍ ഹാക്കത്തോണ്‍ വിജയികളെ പ്രഖ്യാപിച്ചു

Posted on: August 18, 2020

തിരുവനന്തപുരം: പോലീസിംഗ് കൂടുതല്‍ മെച്ചപ്പെടുത്തുന്നതിലേക്കായി കേരള പോലീസിന്റെ നേതൃത്വത്തില്‍ അന്തര്‍ദേശീയ തലത്തില്‍ സംഘടിപ്പിച്ച വിര്‍ച്വല്‍ ഹാക്കത്തോണ്‍ വിജയികളെ പ്രഖ്യാപിച്ചു.

തമിഴ്‌നാട് സ്വദേശികളായ ആദ്യതന്‍ എം.കെ, അരവിന്ദ് ഹരിഹരന്‍എം, സുരേഷ് കുമാര്‍ എന്നിരങ്ങിയ ടീമാണ് 5 ലക്ഷം രൂപയുടെ സമ്മാനം നേടിയത്.

മലയാളികളായ ഡോ. ഗിരീഷ് എംകെ, രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്ത ടീം രണ്ടാം സ്ഥാനം നേടി. രണ്ടര ലക്ഷം രൂപയാണ് ഇവര്‍ക്കുള്ള സമ്മാനം. ജെയ്ന്‍ ജോണ്‍ ബോസ്, നവനീത്കടി, സൂപണ. ജെ എന്നിവരടങ്ങിയ കേരളത്തില്‍ നിന്നുള്ള മറ്റൊരു ടീം മൂന്നാം സ്ഥാനം നേടി. ഒരു ലക്ഷം രൂപയാണ് ഇവര്‍ക്കുള്ള സമ്മാന തുക.

40 ദിവസത്തോളം നീണ്ടുനിന്ന മത്സരത്തിനൊടുവില്‍ ഇന്നലെ നടന്നഹാക്ക്പി വിര്‍ച്ചല്‍ സമ്മിറ്റില്‍, എഡിജിപിയും സൈബര്‍ ഡോം നോഡല്‍ ഓഫീസറുമായ മനോജ് എബ്രഹാം ആണ് വിജയികളെ പ്രഖ്യാപിച്ചത്.

TAGS: Kerala Police |