സൈബർ ക്രൈം : കേരള പോലീസ് തിരിച്ചുപിടിച്ചു നൽകിയത് 3,75,468 രൂപ

Posted on: April 16, 2021


കൊച്ചി : കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് കൊച്ചി സിറ്റി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഇതുവഴി തിരിച്ചുപിടിക്കാനായതാകട്ടെ വിവിധ സൈബര്‍ തട്ടിപ്പിലൂടെ പലരില്‍ നിന്നുമായി തട്ടിയെടുത്ത 3,75,468 രൂപയും.

കാര്‍ഡ് നമ്പറും ഒ.ടി.പി.യും കരസ്ഥമാക്കിയുള്ള തട്ടിപ്പ്, വ്യാജ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റ് വഴിയുള്ള തട്ടിപ്പ്, ക്യൂ ആര്‍ കോഡ് തട്ടിപ്പ്, വ്യാജ ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തുള്ള തട്ടിപ്പ്, ഒ.എല്‍.എക്‌സിലെ പരസ്യംവഴിയുള്ള തട്ടിപ്പ്, ഫോണ്‍ വിളിച്ച് ഒ.ടി.പി. വാങ്ങിയുള്ള തട്ടിപ്പ് എന്നീ രീതികളില്‍ നഷ്ടമായ പണമാണ് തിരിച്ചുപിടിച്ച് നല്‍കിയത്.

ക്രൈം സൈബര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഉമറുല്‍ ഫാറൂഖിന്റെ നേതൃത്വത്തിലാണ് സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍.

 

TAGS: Kerala Police |