പൊതുസ്ഥലങ്ങളിലെ വൈഫൈയിൽ പണമിടപാട് വേണ്ടെന്ന് പോലീസ്

Posted on: March 4, 2022

തിരുവനന്തപുരം : പൊതു സ്ഥലങ്ങളിലെ വൈ ഫൈ ഉപയോഗിച്ച് ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തരുതെന്ന മുന്നറിയിപ്പുമായി സംസ്ഥാന പോലീസ്. ഓണ്‍ലൈന്‍ പണം തട്ടിപ്പുകള്‍ വ്യാപിച്ചതോടെയാണിത്.

മാളുകള്‍, വിമാനത്താവളങ്ങള്‍, ഹോട്ടലുകള്‍, സര്‍വകലാശാലകള്‍ തുടങ്ങി പൊതു സ്ഥലങ്ങളിലെ സൗജന്യ വൈ ഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ ഉപയോഗിക്കുമ്പോള്‍ പണമിടപട് നടത്തരുതെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്. ഒരു വൈ ഫൈ നെറ്റ്വര്‍ക്കിലേക്ക് കണക്റ്റിജ് വെബ്‌സൈറ്റുകളിലൂടെയോ മൊബൈല്‍ ആപ്പുകളിലൂടെയോ വിവരങ്ങള്‍ കെമാറുമ്പോള്‍ മറ്റാരെങ്കിലും അവകൈക്കലാക്കാന്‍ സാധ്യതയേറെയാണെന്നാണ് മുന്നറിയിപ്പ്.

 

TAGS: Kerala Police | Wifi |