ആസ്റ്റർ മെഡ്‌സിറ്റി പോലീസ് ഉദ്യോഗസ്ഥർക്കായി കാൻസർ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു

Posted on: January 17, 2017

കൊച്ചി : കേരള പോലീസും സ്വസ്തി ഫൗണ്ടേഷനും ആസ്റ്റർ മെഡ്‌സിറ്റിയുമായി ചേർന്ന് രക്ഷക രക്ഷ എന്ന പേരിൽ കാൻസർ രോഗനിർണയത്തിനായി ക്യാമ്പുകൾ തുടങ്ങി. രക്ഷക രക്ഷയുടെ ഉദ്ഘാടനം സംസ്ഥാന ഡിജിപി ലോക്‌നാഥ് ബെഹ്‌റയും സ്വസ്തി ഫൗണ്ടേഷൻ ബ്രാൻഡ് അംബാസഡർ മംമ്ത മോഹൻദാസും ചേർന്ന് ഉദ്ഘാടനം ചെയ്തു.

ആസ്റ്റർ മെഡ്‌സിറ്റിയിലെ കാൻസർ വിദഗ്ദ്ധർ അടങ്ങിയ മെഡിക്കൽ സംഘമാണ് സ്‌ക്രീനിംഗും ചെക്കപ്പും സംഘടിപ്പിക്കുന്നത്. ആസ്റ്റർ മെഡ്‌സിറ്റിയിൽ വച്ച് നടത്തിയ രോഗനിർണയ പരമ്പരയിലെ ആദ്യത്തെ ക്യാമ്പൽ സംസ്ഥാന പോലീസ് സേനയിലുള്ള ഇരുന്നൂറ് പേരെ പരിശോധിച്ചു. ആദ്യഘട്ടമെന്ന നിലയിൽ ആസ്റ്റർ മെഡ്‌സിറ്റിയുടെ സഹകരണത്തോടെ എറണാകുളം, തൃശൂർ ജില്ലകളിലാണ് ക്യാംപുകൾ നടത്തുക. മാർച്ച് 31-വരെയാണ് ക്യാമ്പുകൾ നടത്തുന്നത്.

ആസ്റ്റർ മെഡ്‌സിറ്റിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്റെ കേരള ക്ലസ്റ്റർ ഹെഡുമായ ഡോ. ഹരീഷ് പിള്ള, സ്വസ്തി ഫൗണ്ടേഷൻ ചെയർമാൻ ജേക്കബ് പുന്നൂസ് ഐപിഎസ്, സ്വസ്തി ഫൗണ്ടേഷന്റെ ട്രസ്റ്റി റിട്ടയേഡ് ഐപിഎസ് ഓഫീസർ എസ്. ഗോപിനാഥ്, എറണാകുളം റേഞ്ച് ഐജി ശ്രീജിത്ത് ഐപിഎസ്, കൊച്ചി പോലീസ് കമ്മീഷണർ എം.പി. ദിനേഷ് ഐപിഎസ്, ഡപ്യൂട്ടി പോലീസ് കമ്മീഷണർ ജി.എച്ച്. യതീഷ് ചന്ദ്ര ഐപിഎസ്, സ്വസ്തി ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി അബി ജോർജ്, ബിസിസിഐ വൈസ് പ്രസിഡന്റും ട്രസ്റ്റിയുമായ ടി.സി. മാത്യു, എൽഎൻസിപിഇ പ്രിൻസിപ്പാൾ ഡോ. ജി. കിഷോർ, സ്വസ്തി ഫൗണ്ടേഷൻ വൈസ് ചെയർപേഴ്‌സൺ താര കല്യാൺ, ആർസിസി, സ്വസ്തി സൗഖ്യ സൂപ്രണ്ട് ഡോ. രാംദാസ്, സ്വസ്തി സൗഖ്യ ചെയർമാൻ ഡോ. ചന്ദ്ര മോഹൻ, സ്വസ്തി സൗഖ്യയിലെ ഡോ. ബാബു മാത്യു, സ്വസ്തി ഫൗണ്ടേഷൻ ട്രസ്റ്റിമാരായ ബാബു ചെറിയാൻ, മഞ്ജു പിള്ള, ഹരികൃഷ്ണൻ, വി. കാർത്ത്യായനി, ആഷ സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.