ലക്ഷ്വറി സോഫകളുമായി ഡ്യൂറോഫ്‌ളെക്‌സ് ഈഡന്‍

Posted on: November 15, 2023

തിരുവനന്തപുരം : ഇന്ത്യയിലെ  സ്ലീപ്പ് സൊല്യൂഷന്‍ ദാതാക്കളായ ഡ്യൂറോഫ്‌ളെക്‌സ്് ഏറ്റവും പുതിയ സൃഷ്ടി – ഈഡന്‍ സോഫ ശ്രേണിയും ഓട്ടോമാനും പുറത്തിറക്കി. 22,060 രൂപ മുതല്‍ ആരംഭിക്കുന്ന ഈഡന്‍ സോഫ വിവിധ വലുപ്പങ്ങളില്‍ ലഭ്യമാണ്.

കൂടാതെ, 64,263 രൂപയില്‍ ആരംഭിക്കുന്ന ക്വാര്‍ട്‌സ് ബ്രൗണ്‍, ജേഡ് ഗ്രീന്‍, സഫയര്‍ ബ്ലൂഎന്നിവയുള്‍പ്പെടെ വ്യത്യസ്ത നിറങ്ങളില്‍ ഒന്നും രണ്ടും മൂന്നും സീറ്റുകളുള്ള ഈഡന്‍ സോഫകള്‍ ചേയ്‌സ് ലോഞ്ചിനൊപ്പം വാഗ്ദാനം ചെയ്യുന്നു.

ഈഡന്‍ ഓട്ടോമന്‍സിന്റെ വില 8,456 രൂപ മുതലാണ്. ക്വാര്‍ട്‌സ് ബ്രൗണ്‍, ജേഡ് ഗ്രീന്‍, സഫയര്‍ ബ്ലൂതുടങ്ങിയ നിറങ്ങളിലും ലഭ്യമാണ്. 7 ഇഞ്ച് ക്രാഫ്റ്റ് ചെയ്ത ഡ്യുറോഫ് ലെക്‌സ് ഫോം, വെല്‍വെറ്റി ഫാബ്രിക്, സിഗ്-സാഗ് സ്പ്രിങ് എന്നിവയ്ക്ക് പുറമേ വരും വര്‍ഷങ്ങളിലും നിലനില്‍ക്കുന്ന അധിക ബൗണ്‍സ്
പ്രദാനം ചെയ്യുന്നു. രൂപം ദീര്‍ഘകാലം നിലനിര്‍ത്താന്‍, ഡ്യുറോക്‌സ് ഈഡനില്‍ നൂതന ഫാബ്രിക്ചേര്‍ത്തിട്ടുണ്ട്. അത് വൃത്തിയാക്കുന്നത് എളുപ്പമാക്കുകയും നിറം മങ്ങുന്നതു പ്രതിരോധിക്കുകയും ചെയ്യും.

TAGS: Duroflex |