ഡ്യൂറോഫ്‌ളക്‌സും ഇന്‍സ്പയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പോര്‍ട്ടും സ്‌പോര്‍ട്‌സുമായി പങ്കാളിത്തം

Posted on: September 18, 2023

തിരുവനന്തപുരം : ഡ്യൂറോഫ്‌ളക്‌സും ജെഎസ്ഡബ്ലിയു ഗ്രൂപ്പ് സംരംഭമായ ഇന്‍സ്പയര്‍ ഇന്‍സ്റ്റിറ്റിയൂ
ട്ട് ഒഫ് സ്‌പോര്‍ട്‌സുമായി (ഐഐഎസ്) പങ്കാളിത്തം പ്രഖ്യാപിച്ചു.

അഞ്ച് ഒളിമ്പിക് ഇനങ്ങളില്‍ യുവ കായികതാരങ്ങളെ പരിപോഷിപ്പിക്കുന്ന ഹൈ-പെര്‍ഫോമന്‍
സ് പരിശീലന കേന്ദ്രമായ ഐഐഎസുമായുള്ളഡ്യൂറോഫ്‌ലക്‌സിന്റെ സഹകരണത്തിന്റെ ഭാഗമായി, ഐഐഎസ് അത്‌ലറ്റുകള്‍ക്ക് അവരുടെ പരിശീലനത്തിനും മികച്ച പ്രകടനത്തിനും ആവശ്യമായ സുഖനിദ്ര ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ഉയര്‍ന്ന നിലവാരമുള്ള, ഗവേഷണ അധിഷ്ഠിത സ്ലീപ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡ്യൂറോഫ്‌ലക്‌സ് സജ്ജമാക്കുന്നു.

ഡ്യൂറോഫ്‌ലക്‌സ്, ഐഐഎസ്,ജെഎസ്ഡബ്ലിയു സ്‌പോര്‍ട്‌സ് എന്നിവരുടെ പ്രധാന വക്താക്കളാണ് പ്രത്യേക വാര്‍ത്താസമ്മേളനത്തില്‍ ഈ സഹകരണത്തിന്റെ പ്രഖ്യാപനം നടത്തിയത്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന അത്‌ലറ്റുകളും ചടങ്ങില്‍ പങ്കെടുത്തു.