May 2024
സ്വിസ്സ് മിലിട്ടറി ട്രാവല്‍ ബാഗുകളുടെ പുതിയ ശ്രേണി പുറത്തിറക്കി
Posted on: April 24, 2024
കൊച്ചി : ആഡംബര ലൈഫ്സ്റ്റൈല്‍ ഉല്പന്ന ബ്രാന്‍ഡായ സ്വിസ്സ് മിലിട്ടറി, ട്രാവല്‍ ഗിയര്‍ വിഭാഗത്തില്‍ പുതിയ ഉല്‍പ്പന്നശ്രേണി പുറത്തിറക്കി. യാത്രാസംബന്ധമായ ആവശ്യങ്ങള്‍ക്കായി 9 ഉല്‍പ്പന്നങ്ങളാണ് പുതിയ ശ്രേണിയിലുള്ളത്. പ്രയോഗികതയ്ക്കൊപ്പം താങ്ങാനാവുന്ന വിലയില്‍ ലഭ്യമായ ഈ ശ്രേണി എട്ട് വീലുകള്‍, അലുമിനിയം ട്രോളികള്‍ എന്നീ പ്രേത്യേക സവിശേഷതകളില്‍ പല നിറങ്ങളില്‍ ലഭ്യമാണ്.
അതിനൊപ്പം, 50 വര്‍ഷത്തിലേറെ പരിചയസമ്പത്തുള്ള വിതരണകേന്ദ്രമായ അചല കൊമേഴ്സ്യല്‍ വെഞ്ചേഴ്സുമായുള്ള പങ്കാളിത്തതോടെ ദക്ഷിണേന്ത്യയില്‍ 2000-ലധികം സ്റ്റോറുകളിലേക്ക് സ്വിസ് മിലിട്ടറി തങ്ങളുടെ സാന്നിധ്യം ശക്തമാക്കും. പുതിയ പങ്കാളിത്തവും മുന്‍കാല അസോസിയേഷനുകളും ഉള്‍പ്പടെ ദക്ഷിണേന്ത്യയിലെ 3000 സ്റ്റോറുകളിലായി സ്വിസ് മിലിട്ടറിയുടെ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകും.
മികവുറ്റതും എന്നാല്‍ താങ്ങാനാവുന്നതുമായ ഉല്പന്നങ്ങളിലൂടെ ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ നിലവാരം ഉറപ്പുവരുത്തുന്നു എന്ന് പുതിയ ഉല്‍പ്പന്നശ്രേണി അവതരിപ്പിച്ചുകൊണ്ട് സ്വിസ് മിലിട്ടറിയുടെ മാനേജിങ് ഡയറക്ടര്‍ അനുജ് സൗഹ്നി പറഞ്ഞു. നിലവില്‍ തിരുവനന്തപുരം, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ കമ്പനി നേരിട്ട് പ്രവര്‍ത്തിക്കുന്നുണ്ട്.
TAGS: Swiss Military - SI Expansion |