വനിതകള്‍ക്ക് വേനല്‍ക്കാല ജീന്‍സ് കലക്ഷന്‍സുമായി ലീവൈസ്

Posted on: April 23, 2024

തിരുവനന്തപുരം : ലിവൈസ് വനിതകള്‍ക്കായുള്ള തങ്ങളുടെ വേനല്‍ക്കാല കലക്ഷന്‍ പുറത്തിറക്കി. ബ്രാന്‍ഡ് അംബാസഡറും ഫാഷന്‍ ഐക്കണുമായ ദീപിക പദുകോണാണ് ‘ന്യൂ ഫിറ്റ്‌സ്, ഇന്‍ഫിനിറ്റ് പോസിബിലിറ്റീസ് എന്ന ബ്രാന്‍ഡിന്റെ പ്രചാരണം നയിക്കുന്നത്.

റെട്രോ-പ്രചോദിത ഫ്‌ലെയര്‍, ലെയ്ഡ് ബാക്ക് ലൂസ്, കാലാതീതമായ ക്ലാസിക് സ്‌ട്രെയ്റ്റ് എന്നിങ്ങനെ ഏകദേശം 15ഓളം ഫിറ്റുകളാണ് ഈപുതിയ ശ്രേണിയിലുള്ളത്. 2799 രൂപയില്‍ ആരംഭിക്കുന്ന കലക്ഷന്‍സ് ലീവൈസ് സ്റ്റോറുകളിലും ഓണ്‍ലൈനിലും ലഭ്യമാണ്. 90കളിലെ പ്രചോദനാത്മക ശൈലി ഉപയോഗിച്ചുള്ള ലൂസ് ഫിറ്റുകള്‍, Y2K വൈബുകള്‍ നിറഞ്ഞ വൈഡ്, സ്‌ട്രൈറ്റ് ലെഗോട് കൂടിയ ലോ ലൂസ്, ഒതുങ്ങിയ അരക്കെട്ടും അനായാസവും അയഞ്ഞതുമായ കാലുകളുള്ളതുമായ ഹൈ ലൂസ്, കൂടാതെ ’94 ബാഗി’, ’94 ബാഗി വൈഡ് ലെഗ് എന്നിങ്ങനെ സ്വപ്ന സദൃശ്യമായ നിരയാണ് പുതിയ കലക്ഷനിലുള്ളത്.

സ്‌ട്രെയ്റ്റ് ജീന്‍സ് താ്പര്യമുള്ളവര്‍ക്ക് വേണ്ടി ഇറക്കിയിട്ടുള്ള വെഡ്ജ് സ്‌ട്രെയ്റ്റ്, റിബ്‌കേജ് സ്‌ട്രെയ്റ്റ് ആങ്കിള്‍, സ്‌ട്രെയ്റ്റ് ലെഗ് സമ്മര്‍-റെഡി ആങ്കിള്‍ ക്രോപ്പ്, സ്‌ട്രെയ്റ്റ് ലെഗ് സമ്മര്‍-റെഡി ആങ്കിള്‍ ക്രോപ്പ്, റിബ്‌കേജ് ബെല്‍, റിങ്കേജ് ഫാമിലി ഫിറ്റ്‌സ്, റിബ്‌കേജ് ക്രോപ്പ്ഡ് ബൂട്ട്,റിബ്‌കേജ് വൈഡ് ലെഗ് എന്നിവയും പുതിയ കലക്ഷനിലെ ആകര്‍ഷണങ്ങളാണ്.