സീ ഫുഡ് ഫെസ്റ്റിവലിന് കൊച്ചി ലുലു മാളില്‍ തുടക്കം

Posted on: October 11, 2022

കൊച്ചി : കടല്‍ വിഭവങ്ങളുടെ വൈവിധ്യവുമായി സീ ഫുഡ് ഫെസ്റ്റിവലിന് കൊച്ചി ലുലു മാളില്‍ തുടക്കമായി. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന ലുലു സീഫുഡ് ഫെസ്റ്റിവല്‍ നടന്‍ അജ്മല്‍ അമീര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഫിഷറീസ് ജോയിന്റ് ഡയറക്റ്റര്‍ എം.എസ്. സാജു മുഖ്യാതിഥിയായി.

കടലിലെ അത്യപൂര്‍വമായ മത്സ്യശേഖരം ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഹാര്‍ബറുകളില്‍ നിന്ന് നേരിട്ട് ലുലു ഹൈപ്പറിലേക്ക് എത്തിക്കുന്ന മത്സ്യവിഭവങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് വാങ്ങാം. കേട് കൂടാത്ത ഫ്രഷ് മത്സ്യങ്ങള്‍ വാങ്ങിക്കാന്‍ അവസരമൊരുക്കുമെന്നതാണ് മേളയുടെ പ്രത്യേകത. മുറിച്ച് വത്തിയാക്കി മസാല പുരട്ടിയാണ് ഫ്രഷ്മത്സ്യങ്ങളുടെ വിഭാഗം മേളയില്‍ ഒരുക്കിയിരിക്കുന്നത്. ഇതിനുപുറമേ ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള മത്സ്യസംഘങ്ങളുണ്ടാക്കിയ വിവിധ തരത്തില്‍പ്പെട്ട മത്സ്യവിഭവങ്ങളുടെ വിപുലമായ ശേഖരവും വില്പനയ്ക്കായി എത്തിച്ചിട്ടുണ്ട്.

മേളയുടെ ഭാഗമായി സമുദ്ര സദ്യയും ലുലു മാളിലെ ഫുഡ് കോര്‍ട്ടില്‍ തയാറാക്കിയിട്ടുണ്ട്. മീന്‍ കറി, മീന്‍ വറുത്തത് തുടങ്ങി വ്യത്യസ്തമായ മത്സ്യവിഭവങ്ങളും സദ്യയിലുണ്ട്. ഇലയടക്കമുള്ള സദ്യയില്‍, കുട്ടനാടന്‍ കക്ക, മിന്‍കറി, മീന്‍ അച്ചാര്‍, കൂന്തല്‍ കായറോസ്റ്റ്, കുട്ടനാടന്‍ കക്ക ഇറച്ചി വരട്ടിയത് അടക്കം നിരവധി വ്യത്യസ്തമായ വിഭവങ്ങളും ഒരുക്കുന്നു. സീഫുഡ് വിഭവങ്ങളടങ്ങുന്ന സമുദ്ര സദ്യ’യ്ക്ക് പുറമേ സീ ഫുഡ് ഉത്പന്നങ്ങളും മേളയിലൂടെ ഉപഭോക്താക്കള്‍ക്ക് വാങ്ങാം. നേരിട്ട് ഓര്‍ഡര്‍ ചെയ്യുന്നതിന് പുറമേ ഓണ്‍ലൈനായി www.luluhypermarket.in എന്ന വെബ്‌സൈറ്റ് വഴിയും വാങ്ങാം.

ഹൈലുലു മാളിന് മുന്നിലെ സീഫുഡ് കൗണ്ടറില്‍ മാരിയറ്റ് ഹോട്ടല്‍, ലുലുപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ പ്രധാന ഷെഫ്മാരുടെ നേതൃത്വത്തില്‍ തത്സമയം മത്സ്യങ്ങളുടെ പാചകവും രുചിക്കാം. ഇവിടെ മത്സ്യഉത്പന്നങ്ങളും വാങ്ങാം. ഈ മാസം 16ന് ഫെസ്റ്റ് അവസാനിക്കും.