വൈവിധ്യങ്ങളോടെ, ബഹ്റൈനിലെ നവീകരിച്ച ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു

Posted on: July 20, 2020

മനാമ : കൂടുതല്‍ വൈവിധ്യമാര്‍ന്ന പുതുമകളോടെ ബഹ്‌റൈനിലെ നവീകരിച്ച ലുലു ദാന മാള്‍ ഹൈപ്പര്‍മാര്‍കെറ്റ് പ്രവര്‍ത്തനമാരംഭിച്ചു. ഉപഭോക്താക്കള്‍ക്ക് ഇഷ്ടപെട്ട രീതിയില്‍ ഷോപ്പിംഗ് നടത്തുന്നതിന് നാല്‍പതു ശതമാനം അധികം സ്ഥലം യോജിപ്പിച്ചുകൊണ്ടാണ് മാര്‍ക്കറ്റ് നവീകരിച്ചിരിക്കുന്നതെന്നു ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ബഹ്‌റൈന്‍, ഈജിപ്ത് ഡയറക്ടര്‍ ജ്യൂസര്‍ രൂപവാല മാധ്യമങ്ങളോട് പറഞ്ഞു.

ധാന്യങ്ങള്‍ പൊടിച്ചുകൊടുക്കുന്ന ഒരു ഫ്ളോര്‍ മില്‍ ഇതോടനുബന്ധിച്ച് തയ്യാറാക്കിയിരിക്കുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇഷ്ടമുള്ള ധാന്യങ്ങള്‍ വാങ്ങി പൊടിച്ചു നല്‍കുന്ന സൗകര്യം ഏവരും പ്രയോജനപ്പെടുത്തുമെന്നു വിശ്വസിക്കുന്നതായി ജ്യൂസര്‍ വിവരിച്ചു. കൂടാതെ കരിമ്പ് അടക്കമുള്ള ഫ്രഷ് ജ്യൂസ് തയ്യാറാക്കി കൊടുക്കുന്ന ഒരു പ്രത്യേക വിഭാഗവും പ്രവര്‍ത്തിക്കുന്നു. ലുലു ബേക്കറി, ഹോട് ഫുഡ്, ഫ്രോസണ്‍ ഫുഡ്, സാലഡ് ബാര്‍, സൂഷി, ടുഡെയ്സ് സൂപ് സ്പെഷ്യല്‍ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്ഷ്യ വിഭവങ്ങളോടെ നിരവധി പ്രത്യേക വിഭാഗങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം 27 ക്യാഷ് കൗണ്ടറുകളും തുറന്നിട്ടുണ്ട്. 2007 ല്‍ ബഹ്‌റൈനില്‍ തുടക്കമിട്ട ലുലു ദാന മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസുഫലിയുടെ വാഗ്ദാനങ്ങള്‍ നിറവേറ്റിക്കൊണ്ടു, പുതിയ ഉപഭോക്തൃ സംസ്‌കാരവും ഗുണമേന്മയും വൈവിധ്യവും സമന്വയിപ്പിച്ചു കൊണ്ടുമാണ് ഹൈപ്പര്‍മാര്‍ക്കറ്റ് വിപുലീകരിച്ചിരിക്കുന്നതെന്നും ജൂസിര്‍ രൂപവാല വ്യക്തമാക്കി.