ലുലു ഗ്രൂപ്പ് കേരളത്തിൽ 5 ഹൈപ്പർമാർക്കറ്റുകൾ കൂടി തുറക്കും

Posted on: July 31, 2020

അബുദാബി : ലുലു ഗ്രൂപ്പ് കേരളത്തിൽ 5 ഹൈപ്പർമാർക്കറ്റുകൾ കൂടി തുറക്കും. തൃശൂർ, കോഴിക്കോട്, കാസർഗോഡ്, പാലക്കാട്, കോട്ടയം എന്നിവിടങ്ങളിലായിരിക്കും ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കുന്നത്. ഇതിനു പുറമെ കോയമ്പത്തൂരിലും ഹൈപ്പർമാർക്കറ്റ് തുടങ്ങും.

ഇതിനു പുറമെ ഇ-കൊമേഴ്‌സ് വിഭാഗം വികസിപ്പിക്കും. ഈ വർഷം കൊച്ചിയിൽ മത്സ്യസംസ്‌കരണ യൂണിറ്റ് ആരംഭിക്കും. തിരുവനന്തപുരത്ത് ഇലക്‌ട്രോണിക്‌സ് നിർമാണ യൂണിറ്റിനും പദ്ധതിയുണ്ട്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യ, യുഎഇ, ഈജിപ്ത്, ഇന്തോനേഷ്യ എന്നിവിടങ്ങളിലായി വൻ വളർച്ചയാണ് ലുലു ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.