ലുലു ഗ്രൂപ്പിന്റെ 200 ാമത് ഹൈപ്പര്‍മാര്‍ക്കറ്റ് കെയ്‌റോയില്‍ തുറന്നു

Posted on: February 8, 2021

കൊച്ചി : ലുലു ഗ്രൂപ്പിന്റെ 200 ാമത് ഹൈപ്പര്‍മാര്‍ക്കറ്റ് ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോയില്‍ തുറന്നു. ഈജിപ്തില്‍ ലുലു ഗ്രൂപ്പിന്റെ മൂന്നാമത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് കെയ്‌റോ പാര്‍ക്ക് മാളില്‍ ഈജിപ്ത് ആഭ്യന്തര വ്യാപാര-പൊതുവിതരണ വകുപ്പ് മന്ത്രി ഡോ. അലി മൊസെഹ്ലി ഉദ്ഘാടനം ചെയ്തു.

മിഡില്‍ ഈസ്റ്റില്‍ റീട്ടെയ്ല്‍ രംഗത്ത് നിര്‍ണായക പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞു. കേരളത്തില്‍ കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളില്‍ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ്. കളമശേരിയില്‍ ഭക്ഷ്യസംസ്‌കരണ കേന്ദ്രം, കൊച്ചിയില്‍ മത്സ്യസംസ്‌കരണ കേന്ദ്രം എന്നിവയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളും തുടങ്ങിയിട്ടുണ്ട്.

തിരുവനന്തപുരം, ബംഗലുരു, ലക്‌നൗ എന്നിവിടങ്ങളിലെ ലുലു മാളുകളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. ലുലു ഗ്രൂപ്പില്‍ 27,000 ല്‍പ്പരം മലയാളികള്‍ ഉള്‍പ്പടെ 58,000 ത്തോളം പേര്‍ ജോലി ചെയ്യുന്നുണ്ട്.