ഒബ്റോണ്‍ മാളില്‍ ക്രിസ്മസ് ബാഷ്

Posted on: December 20, 2019

കൊച്ചി : ഒബ്റോണ്‍ മാളില്‍ ക്രിസ്മസ് നവവത്സര ആഘോഷങ്ങള്‍ ഡിസംബര്‍ 29 വരെ. എക്കാലത്തും സിനിമയിലെന്ന പോലെ കാലത്തിനൊത്ത മാറ്റം ഉള്‍ക്കൊള്ളുന്ന സ്ഥാപനമാണ് ഒബ്റോണ്‍ മാളെന്ന് നടന്‍ ജയസൂര്യ. ഒബ്റോണിന്റെ ക്രിസ്മസ് ആഘോഷമായ ‘ഒബ്റോണ്‍ ക്രിസ്മസ് ബാഷ് 2019’ സിനിമാ താരങ്ങളായ വിജയ് ബാബു, സ്വാതി റെഡ്ഢി, രതീഷ് വേഗ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയസൂര്യ.

കൊച്ചിയിലെ മികച്ച ഹോം ബേക്കര്‍മാരുടെ വിവിധ തരം കേക്കുകള്‍, പെയ്സ്റ്ററികള്‍, ഡെസേര്‍ട്ടുകള്‍ എന്നിവയുടെ പ്രദര്‍ശനത്തിനും വില്‍പനയ്ക്കുമായി ഹോം മെയ്ഡ് കേക്ക് എക്സ്പോ ‘കേക്ക് സ്റ്റോറി’ 21, 22 തിയതികളില്‍. 21-ന് കൊച്ചു കുട്ടികളുടെ ക്രിസ്മസ് കാരോള്‍സ് ‘കിഡ്സ് സാന്റാ’, 20 മുതല്‍ 24 വരെ ‘സെല്‍ഫി വിത്ത് സാന്റാ’ കോണ്ടസ്റ്റിലൂടെ സമ്മാനങ്ങള്‍ നേടാന്‍ അവസരം . 24-ന് വൈകിട്ട് ‘താണ്ഡവ്’ ടീമിന്റെ ക്രിസ്മസ് സ്പെഷ്യല്‍ ഡാന്‍സ് പെര്‍ഫോമന്‍സ് 28, 29 തിയതികളില്‍ ട്വിന്‍ ജഗ്ഗ്ലേഴ്സ് അശോക് & ആനന്ദ് ടീമിന്റെ ജഗ്ഗല്‍ങ് പെര്‍ഫോമന്‍സ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ക്രിസ്മസ് നവവത്സര ആഘോഷങ്ങള്‍ക്ക് മാള്‍ സജ്ജമായെന്ന് മാള്‍ സെന്റര്‍ മാനേജര്‍ ജോജി ജോണ്‍ അറിയിച്ചു.

TAGS: Oberon Mall |