ഒബ്റോൺ മാളിന്റെ 11-ാം വാർഷികാഘോഷം സമാപിച്ചു

Posted on: September 24, 2019

കൊച്ചി : കേരളത്തിലെ ആദ്യ ഷോപ്പിംഗ് മാളായ ഒബ്റോണിന്റെ പതിനൊന്നാം വാർഷികം പ്രമാണിച്ച് സംഘടിപ്പിച്ച 180 ദിവസം നീണ്ടുനിന്ന ഷോപ്പിംഗ് ഉത്സസവം സമാപിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ സമ്മാന പദ്ധതികളുടെ വിജയികളെ നറുക്കെടുപ്പിലൂടെ പ്രഖ്യാപിച്ചു.

മെഗാ ബംബർ സമ്മാനങ്ങളായ നിസാൻ കിക്സ് കാർ പാലക്കാട് സ്വദേശി പി.എസ് സുജിത്ത്, ബിഎം.ഡബ്യൂ ജി 310 ആർ മോട്ടോർ ബൈക്ക് പോഞ്ഞാശ്ശേരി സ്വദേശി വി.എം. റിയാദ് എന്നിവർ നറുക്കെടുപ്പിലൂടെ കരസ്ഥമാക്കി. വിജയികൾക്ക് മാളിൽ സംഘടിപ്പിച്ച ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ എം.എം സുഫൈർ, മാൾ സെന്റർ മാനേജർ ജോജി ജോൺ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു

TAGS: Oberon Mall |