ഒബ്‌റോണ്‍ മാളില്‍ ഓര്‍ക്കിഡ് ഫെസ്റ്റ്

Posted on: February 2, 2019

കൊച്ചി : ഒബ്‌റോണ്‍ മാളില്‍ ഓര്‍ക്കിഡ് ഫെസ്റ്റിന് തുടക്കമായി. ഓര്‍ക്കിഡ് ഫെസ്റ്റ് മാള്‍ ചെയര്‍മാന്‍ എം.എ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മൂന്നുപീടികയിലുള്ള പേള്‍ ഓര്‍ക്കിഡ്‌സിന്റെ സഹകരണത്തോടെയാണ് നൂറില്‍ പരം ഇനം ഓര്‍ക്കിഡുകളുടെ പ്രദര്‍ശനവും വില്‍പനയും ഒരിക്കിയിരിക്കുന്നത്.

100 രൂപ മുതല്‍ 12000 രൂപ വരെ വിലയുളളതും, ഡന്‍ഡ്രോബിയം, വാന്‍ഡ, അസ്‌കോസെന്‍ഡ, ഒന്‍സിഡിയം, കാറ്റലിയ, ഫലേനോപ്‌സിസ്, റിന്‍കോസ്‌റ്റൈലിസ്, മോക്കാര, ബള്‍ബോഫയിലം തുടങ്ങിയ അപൂര്‍വ ഇനം ഓര്‍ക്കിഡ് ചെടികള്‍ പ്രദര്‍ശനത്തിന് ഉണ്ടെന്ന് പേള്‍ ഓര്‍ക്കിഡ് ഉടമ നമ്പിപുന്നിലത്ത് മൂസ പറഞ്ഞു.

പ്രദര്‍ശനം ഈ മാസം ഏഴ് വരെ നീണ്ടുനില്‍ക്കുമെന്ന് മാള്‍ മാനേജിംഗ് ഡയറക്ടര്‍ എം.എം.സുഫൈര്‍ അറിയിച്ചു. ഉദ്ഘാടന ചടങ്ങില്‍ സെന്റര്‍ മാനേജര്‍ ജോജി ജോണ്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ റിന്റു ആന്റണി വര്‍ഗീസ് എന്നിവരും പങ്കെടുത്തു.

TAGS: Oberon Mall |