സാറാ അലിഖാന്‍ ഫാന്റ ജ്യൂസി പ്ലസ് ബ്രാൻഡ് അംബാസഡര്‍

Posted on: July 6, 2019

കൊച്ചി : ഫാന്റയുടെ പുതിയ വകഭേദമായ ഫാന്റ ജ്യൂസി പ്ലസ് കൊക്ക-കോള ഇന്ത്യ വിപണിയിലിറക്കി. യഥാര്‍ഥ ഓറഞ്ച് ജ്യൂസടങ്ങിയ ഫാന്റ ജ്യൂസ് പ്ലസ്സിന്റെബ്രാൻഡ്  അംബാസഡര്‍ യുവ നടി സാറാ അലിഖാനാണ്.

പഴച്ചാറുകളടങ്ങുന്ന ശീതളപാനീയങ്ങള്‍ക്ക് കൊക്ക-കോള ഇന്ത്യ പ്രാമുഖ്യം നല്‍കുകയാണിപ്പോഴെന്ന് കമ്പനി വൈസ് പ്രസിഡന്റ് ശ്രേണിക് ദസാനി പറഞ്ഞു. ഇന്ത്യയിലെ കര്‍ഷകരില്‍ നിന്ന് ശേഖരിക്കപ്പെടുന്ന പഴവര്‍ഗങ്ങളാണ് ഇവയില്‍ ഉപയോഗപ്പെടുത്തുന്നതെന്നിരിക്കെ കര്‍ഷകശാക്തീകരണവും ഈ പുതിയ കാല്‍വയ്പ്പിന്റെ ലക്ഷ്യമാണ്.