കൊക്ക-കോള മിനുറ്റ് മെയ്ഡ് ന്യൂട്രിഫോഴ്‌സും ഫ്രൂട്ട് പഞ്ചും വിപണിയിൽ

Posted on: March 25, 2019

കൊക്ക-കോള ഇന്ത്യ മിനുറ്റ് മെയ്ഡ് ബ്രാൻഡിൽ മിനുറ്റ് മെയ്ഡ് ന്യൂട്രിഫോഴ്‌സും മിനുറ്റ് മെയ്ഡ് ഫ്രൂട്ട് പഞ്ചും വിപണിയിൽ അവതരിപ്പിച്ചു. തദ്ദേശീയമായ പഴച്ചാറിനോപ്പം അയേൺ, സിങ്ക്, വൈറ്റമിൻ ബി2, വൈറ്റമിൻ ബി 12 എന്നിവ ചേർത്ത മിനുറ്റ് മെയ്ഡ് ന്യൂട്രിഫോഴ്‌സ് ഏറ്റവും അനുയോജ്യം കുഞ്ഞുങ്ങൾക്കാണ്. ആപ്പിൾ, മിക്‌സഡ് ഫ്രൂട്ട് രുചികളിൽ ലഭ്യമായ ന്യൂട്രിഫോഴ്‌സിന്റെ വില 150 മില്ലി ലിറ്റർ പായ്ക്കിന് 10 രൂപയാണ്.

വിവിധ പഴവർഗങ്ങളുടെ ചാറിൽ വിറ്റമിൻ സിയും മഗ്നീഷ്യവും ചേർത്ത പാനീയമാണ് മിനുറ്റ് മെയ്ഡ് ഫ്രൂട്ട് പഞ്ച്. രാജ്യത്തെ പരമ്പരാഗത പാനീയങ്ങൾക്ക് ആധുനിക പരിവേഷം നൽകപ്പെട്ടിട്ടുള്ള ഫ്രൂട്ട് പഞ്ച് മുഖ്യമായും യുവാക്കളെ ലക്ഷ്യമാക്കി തയാർ ചെയ്തതാണ്. വില 200 മില്ലി ലിറ്ററിന് 25 രൂപയാണ്.

കൊക്ക-കോളയുടെ ആരോഗ്യ-രോഗപ്രതിരോധ മേഖലയിലെ പ്രധാന ബ്രാൻഡായി മിനുറ്റ് മെയ്ഡ് വളർന്നിരിക്കുകയാണെന്ന് കൊക്ക-കോള ഇന്ത്യ ദക്ഷിണ പശ്ചിമേഷ്യാ ഡയറക്ടർ (ജ്യൂസസ്) ശ്രീദീപ് കേശവൻ പറഞ്ഞു.

TAGS: Coca Cola |