കഫേ കോഫീ ഡേയെ ഏറ്റെടുക്കാൻ വീണ്ടും കൊക്കകോള

Posted on: August 20, 2019

ബംഗലുരു : വി.ജി. സിദ്ധാർത്ഥയുടെ മരണശേഷം കഫേ കോഫീ ഡേയെ ഏറ്റെടുക്കാൻ വീണ്ടും കൊക്കകോള രംഗത്ത്. കമ്പനി 10,000 കോടി രൂപയ്ക്ക് വിൽക്കാനായിരുന്നു സിദ്ധാർത്ഥയുടെ ശ്രമം. കഫേ കോഫീ ഡേയുടെ പൂർണനിയന്ത്രണം വേണമെന്ന ആവശ്യമായിരുന്നു നേരത്തെ ഏറ്റെടുക്കൽ നീക്കം വഴിമുട്ടാൻ ഇടയാക്കിയത്. സിദ്ധാർത്ഥയ്ക്ക് 11,000 കോടിയിലേറെ രൂപയുടെ ബാധ്യതകളുണ്ടെന്നാണ് സൂചന.

സിദ്ധാർത്ഥയുടെ ടെക് പാർക്ക് 3000 കോടി രൂപയ്ക്ക് യുഎസിലെ ബ്ലാക്ക് സ്റ്റോണിനു വിൽക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ നീക്കവുമായി കൊക്കകോള രംഗത്ത് എത്തിയിട്ടുള്ളത്. 1750 കോഫീ ഷോപ്പുകളും 60,000 ലേറെ വെൻഡിംഗ് മെഷീനുകളുമാണ് കഫേ കോഫീ ഡേ ശൃംഖലയിലുള്ളത്.