ലോകകപ്പ്: കൊക്ക-കോളയുടെ പ്രചാരണം സാമൂഹ്യ മാധ്യമങ്ങളിലും തരംഗമായി

Posted on: July 16, 2019

കൊച്ചി :  ലോകകപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിനോടനുബന്ധിച്ച് കൊക്ക-കോള സാമൂഹ്യ മാധ്യമങ്ങളില്‍ നടത്തിയ പ്രചാരണം 40 ലക്ഷത്തിലേറെ ആളുകള്‍ കാണുകയുണ്ടായി. ക്രിക്കറ്റിനേയും പ്രശസ്ത ക്രിക്കറ്റ് കളിക്കാരേയും കുറിച്ചുള്ള ഈ വീഡിയോ  പ്രചാരണം 100 ദിവസം നീണ്ടുനില്‍ക്കുകയുണ്ടായി. രണ്‍വീര്‍ സിംഗ്, പരേഷ്
റാവല്‍, റിഷബ് പന്ത്, യുവരാജ് സിംഗ്  തുടങ്ങിയവരാണ് ഈ വീഡിയോ പ്രചാരണത്തില്‍ ഭാഗഭാക്കായത്. ടെലിവിഷനില്‍ 18 കോടി ആളുകളും ഹോട്സ്റ്റാറില്‍ 20 കോടി ആളുകളും  കണ്ടു.

ഇന്ത്യക്ക് പുറമെ ബാംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്‍, മാലദ്വീപ് എന്നിവിടങ്ങളിലും കൊക്ക-കോള ലോകകപ്പുമായി ബന്ധപ്പെട്ട പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുകയുണ്ടായി.

2020 ലെ പുരുഷ-വനിതാ ടി 20 ലോകപ്പ് (ആസ്‌ട്രേലിയ), 2021-ലെ വനിതാ ലോകകപ്പ് (ന്യൂസിലാന്റ്), 2023 ല്‍ ഇന്ത്യയില്‍ നടക്കുന്ന പുരുഷ ലോകകപ്പ് എന്നിവയിലും ഐസിസിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ കൊക്ക-കോള കരാറിലേര്‍പ്പെട്ടിട്ടുണ്ട്.

ലണ്ടന്‍ ലോകകപ്പിനോടനുബന്ധിച്ച് ഇ-കോമേഴ്‌സ് വെബ് സൈറ്റുകള്‍, ഡീലര്‍മാര്‍, റീട്ടെയില്‍ സ്റ്റോറുകള്‍ തുടങ്ങിയവയില്‍ നടത്തിയ മത്സരങ്ങളില്‍ വിജയിച്ച 25 പേര്‍ക്ക് സൗജന്യമായി ലോകകപ്പ് മത്സരങ്ങൾ
കാണാന്‍ കൊക്ക-കോള അവസരമൊരുക്കുകയുണ്ടായി.

TAGS: Coca Cola |