എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ ഔവര്‍ നൈബര്‍ഹുഡ് ഹീറോസ് പുരസ്‌കാരം ഷെവ.സി.ഇ. ചാക്കുണ്ണിക്ക്

Posted on: August 12, 2020

കോഴിക്കോട്: എച്ച്.ഡി.എഫ്. സി ബാങ്കിന്റെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായി സാമ്പത്തിക, സാമൂഹ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയവര്‍ക്ക് ഏര്‍പ്പെടുത്തിയ ഔവര്‍ നൈബര്‍ഹുഡ് ഹീറോസ് പുരസ്‌കാരം ഷെവ.സി.ഇ.ചാക്കുണ്ണിക്ക്. ചാക്കുണ്ണിയുടെ ജന്മനാടായ ചാലിശ്ശേരിക്ക് സമീപത്തുള്ള ചങ്ങരംകുളം ബാഞ്ചില്‍ വച്ച് പുരസ്‌കാരം സമര്‍പ്പിച്ചു.

സാമ്പത്തിക സാമൂഹ്യ സംസ്‌കാരിക, സേവന പ്രവര്‍ത്തനത്തിനു പുറമേ കോവിഡ്-19 കാലത്തെ മാതൃകാപരമായ പ്രവര്‍ത്തനം കൂടി പരിഗണിച്ചാണ് അദ്ദേഹത്തിനു പുരസ്‌കാരം നല്‍കിയത്. കോവിഡ് പ്രോട്ടോക്കാള്‍ മാനദണ്ഡമനുസരിച്ച് നടന്ന ചടങ്ങില്‍ ബ്രാഞ്ച് മാനേജര്‍ ജോളിന്‍ പി.ജോര്‍ജ് ഷെവലിയാര്‍ സി.ഇ, ചാക്കുണ്ണിക്ക് പുരസ്‌കാരം സമ്മാനിച്ചു.

അസി.മാനേജര്‍ എം. കെ.വിവേക്, ഡെപ്യൂട്ടി മാനേജര്‍ കെ. സൂരജ്, സെയില്‍സ് ഓഫീസര്‍ എം.ഷബാബ് ,നിഖില്‍ടോണി എന്നിവര്‍ സംബന്ധിച്ചു.