രണ്ട് പ്രത്യേക സ്ഥിരനിക്ഷേപങ്ങള്‍ ആരംഭിച്ച് എച്ച്ഡിഎഫ്‌സി ബാങ്ക്

Posted on: June 1, 2023

കൊച്ചി : രണ്ട് പ്രത്യേക സ്ഥിരനിക്ഷേപങ്ങള്‍ ആരംഭിച്ച് എച്ച്ഡിഎഫ്‌സി ബാങ്ക് ഉയര്‍ന്ന പലിശ നിരക്കുകളാണ് ഈ രണ്ട് സ്‌കീമിനുമായി വാഗ്ദാനം ചെയ്യുന്നത്. പരിമിത കാലത്തേക്ക്മാത്രമായിരിക്കും ഇവലഭ്യമാകുക. സ്‌പെഷ്യല്‍ ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ 35 മാസത്തെ കാലാവധിക്ക് 7.20% പലിശ
നല്‍കുന്നു 55 മാസത്തെ കാലാവധിക്ക് 7.25% പലിശ നല്‍കുന്നു അതേസമയം മുതിര്‍ന്ന പൗരന്മാര്‍ക്ക് സാധാരണ നല്‍കുന്ന പലിശ നിരക്കിനേക്കാള്‍ 0.50 ശതമാനം അധിക പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

നിലവില്‍ 7 മുതല്‍ 29 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ബാങ്ക് 3% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 30-45 ദിനത്തിനുമിടയില്‍ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 3.50%, 46 ദിവസത്തിനും ആറ് മാസത്തിനും ഇടയില്‍ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 4.50% എന്നിങ്ങനെ പലിശ ലഭിക്കും. 61 മുതല്‍ 89 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 4.50%, 90 ദിവസം മുതല്‍ 6 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 4.50% പലിശയും ലഭിക്കും.

6 മാസം മുതല്‍ 9 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 5.75%, 9 മാസം മുതല്‍ 1 വര്‍ഷം വരെ 6%, 1 വര്‍ഷം മുതല്‍ 15 മാസം വരെ 6,608, 15 മാസം മുതല്‍ 8 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങ
ള്‍ക്ക് 10% എന്നിങ്ങനെയാണ് പലിശ ലഭിക്കുക. 18 മാസം മുതല്‍ 21 മാസം വരെ 78, 21 മാസം മുതല്‍ 2 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 7% പലിശയും ലഭിക്കും.

35 മാസ കാലാവധിയുള്ള സ്‌പെഷ്യല്‍ ഫിക്‌സഡ് ഡെപോസിറ്റിന് മുതിര്‍ന്ന പൗരന്മാര്‍ക്ക്7.70% പലിശ ലഭിക്കും. 55 മാസക്കാലാവധിയുള്ള സ്‌പെഷ്യല്‍ ഫിക്‌സഡ് ഡെപോസിറ്റിന് 7.75% പലിശ നിരക്കും ലഭിക്കും.

 

TAGS: HDFC Bank |