എച്ച് ഡി എഫ് സി ബാങ്കിന് 10 കോടി രൂപ പിഴ

Posted on: May 31, 2021

മുംബൈ : വാഹന വായ്പകളുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളില്‍ എച്ച്.ഡി.എഫ്.സി. ബാങ്കിന് റിസര്‍വ് ബാങ്ക് പത്തുകോടി രൂപ പിഴയിട്ടു. വാഹന വായയെടുത്തവര്‍ക്ക് സാമ്പത്തികേതര തേഡ്
പാര്‍ട്ടി ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ ശ്രമിച്ചതിനാണ് നടപടി.

കഴിഞ്ഞ വര്‍ഷമാണ് ബാങ്കിനെതിരേ ഇതുസംബന്ധിച്ച ആരോപണമുയരുന്നത്. വാഹന വായ്പയെടുത്തവരെ പ്രത്യേക കമ്പനിയുടെ ജി.പി.എസ്. ഉപകരണം വാങ്ങാന്‍ എച്ച്.ഡി.എഫ്.സി. ബാങ്ക് സമ്മര്‍ദം ചെലുത്തിയെന്നായിരുന്നു ആരോപണം.

തുടര്‍ന്ന് ബാങ്കിന്റ വാഹന വായ്പാ വിഭാഗം തലവനായിരുന്ന അശോക് ഖന്നരാജിവെച്ചു. ആറു ജീവനക്കാരെ പിരിച്ചു. വിടുകയും ചെയ്തു. കാരണം കാണിക്കല്‍ നോട്ടീസില്‍ ലഭിച്ച ബാങ്കിന്റെ മറുപടികൂടി പരിഗണിച്ചശേഷമാണ് പിഴ ചുമത്തിയതെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.

 

TAGS: HDFC Bank |