സിന്തൈറ്റ് എക്‌സ്‌ക്ലൂസീവ് ബ്രാൻഡ് ഷോറൂം തുറന്നു

Posted on: December 10, 2020


കൊച്ചി : സിന്തൈറ്റ് ഗ്രൂപ്പിന്റെ പുതിയ ഔട്ട്ലെറ്റ് പാങ്കോട് – മറ്റപ്പള്ളി കുരിശുറോഡില്‍ (സിന്തൈറ്റ് ടേസ്റ്റ് പാര്‍ക്ക് മെയിന്‍ ഗേറ്റിനു സമീപം) പ്രവര്‍ത്തനമാരംഭിച്ചു. സിന്തൈറ്റ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വിജു ജേക്കബ് ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്തു. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചു നടന്ന ചടങ്ങില്‍ സിന്തൈറ്റ് ഡയറക്ടര്‍മാരായ അജു ജേക്കബ്ബ്, പൗലോ ജോര്‍ജ്, ഇന്റര്‍ഗ്രോ ബ്രാന്‍ഡ്സ് മാനേജിങ് ഡയറക്ടര്‍ അശോക് മാണി, വിവിധ ഡിവിഷന്‍ മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

നാല് ബ്രാന്‍ഡുകളിലായി ഏകദേശം 200-ല്പരം ഉത്പന്നങ്ങള്‍ ഇവിടെ ലഭ്യമാണ്. കൂടാതെ, ബേക്കറി ബ്രാന്‍ഡായ റോയല്‍ സ്വീറ്റ്സിന്റെ കഫെയും ബേക്കറിയും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഡിസംബര്‍ ഏഴ് മുതല്‍ 31 വരെ 750 രൂപയ്ക്കു പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് ലക്കി ഡ്രോയിലൂടെ ആകര്‍ഷകമായ സമ്മാനങ്ങള്‍ സ്വന്തമാക്കാനാവും.