സിന്തൈറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപ നൽകി

Posted on: August 25, 2018

കൊച്ചി : സിന്തൈറ്റ് ഇൻഡസ്ട്രീസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപ നൽകി. സിന്തൈറ്റ് എംഡി വിജു ജേക്കബ് 50 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

സിന്തൈറ്റ് പ്രഖ്യാപിച്ചിട്ടുള്ള 50 ലക്ഷം രൂപയുടെ പുനരധിവാസ പദ്ധതികൾക്ക് പുറമെയാണിത്.