കപ്പ കര്‍ഷകര്‍ക്ക് സഹായഹസ്തവുമായി സിന്തൈറ്റ് ഗ്രൂപ്പ്

Posted on: May 22, 2021

കോലഞ്ചേരി : എറണാകുളം ജില്ലയിലെ വാളകം പഞ്ചായത്തിലെ കപ്പ കര്‍ഷകര്‍ക്ക് സഹായ ഹസ്തവുമായി സിന്തെറ്റ് ഗ്രൂപ്പ്. അപ്രതീക്ഷിതമായി പെയ്ത വേനല്‍ മഴയില്‍ വാളകം പഞ്ചായത്തിലെ കപ്പ കൃഷി വെള്ളത്തിലായതോടെയാണ് കര്‍ഷകര്‍ ദുരിതത്തിലായത്.

ഇവരുടെ ദുരിതം അറിയിച്ചപ്പോള്‍ തന്നെ അഞ്ച് ടണ്‍ കപ്പ വാങ്ങി കോവിഡ് ദുരിത ബാധിതര്‍ക്ക്
വിതരണം ചെയ്യുകയായിരുന്നു. സിന്തെറ്റിന്റെ സാമൂഹ്യ സേവന വിഭാഗമായ സി.വി, ജെ, ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് കപ്പ സംഭരിച്ചു കര്‍ഷര്‍ക്ക് ആശ്വാസമേകിയത്.

ഗ്രാമ പഞ്ചായത്തിന്റേയും കൃഷിഭവന്റേയും നേതൃത്വത്തിലാണ് കപ്പ് സംഭരിച്ചു കോവിഡ് ദുരിത ബാധിത കുടുംബങ്ങളില്‍ എത്തിച്ചു കൊടുക്കുന്നത്. നിയുക്ത എം.എല്‍.എ. അഡ്വ. മാത്യു കുഴല്‍നാടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വാളകം പഞ്ചായത്ത് പ്രസിഡന്റ് ജോളി മോന്‍, വൈസ് പ്രസിഡന്റ് രജിത, കൃഷി അസിന്റ് ഡയറക്ടര്‍ ടാനി തോമസ്, വാളകം കൃഷി ഓഫീസര്‍ വിദ്യ സോമന്‍, കൃഷി അസിസ്റ്റന്റ് ബിനി, ആയവന കൃഷി ഓഫീസര്‍ അജു പോള്‍, സിന്തെറ്റ് പ്രതിനിധികളായ അരുണ്‍, ബേബി എന്നിവര്‍ പ്രസംഗിച്ചു.