സിന്തൈറ്റ് ഗ്രൂപ്പ് ചെല്ലാനത്ത് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു

Posted on: June 8, 2021

പള്ളുരുത്തി: ചെല്ലാനം തീരത്തിന് താങ്ങായി 1000 ഫുഡ് കിറ്റുകള്‍ വിതരണം ചെയ്തു. കൊച്ചി സൗത്ത് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റ് ജോസഫ് മാര്‍ട്ടിന്റെ നേതൃത്ത്തിലുള്ള കൂടെയുണ്ട് എന്ന സൗഹൃദ കൂട്ടായ്മ മുന്‍കൈ എടുത്താണ് കിറ്റുകളുടെ വിതരണം നടന്നത്.

കോലഞ്ചേരി ആസ്ഥാനമായ സിന്തറ്റ് ഗ്രൂപ്പാണ് കിറ്റുകളുടെ വിതരണത്തിന് നേതൃത്വം നല്കിയത്. ചെല്ലാനം പഞ്ചായത്തിലെയും, കൊച്ചിയുടെ തീരമേഖലയിലുമായി വിവിധ സ്ഥലങ്ങളില്‍ കിറ്റുകള്‍ കൈമാറി, ലോക ഭക്ഷ്യ സുരക്ഷ ദിനമായ ഇന്ന് തീരമേഘലയില്‍ സംഘടിപ്പിച്ച ഈ പരിപാടി; ചെല്ലാനം പഞ്ചായത്തിലെ കാട്ടിപറമ്പില്‍, സിന്തെറ്റ് ഗ്രൂപ്പ് മനേജിംഗ് ഡയറക്ടര്‍ ഡോ. വിജു ജേക്കബ്ബ് കണ്ണമാലി മണ്ഡലം പ്രസിഡന്റ് ജോഷിക്ക് നല്കി നിര്‍വ്വഹിച്ചു.

ഈ ചട്ങ്ങില്‍ സിന്തെറ്റ് ഗ്രൂപ്പ് അംഗം ജോണ്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സിന്ധു, പഞ്ചായത്ത് അംഗം പ്രശാന്ത് നേതാക്കന്മാരായ വര്‍ഗീസ് ഫിലിപ്പ്, ബാബു, ജെല്‍ട്ടണ്‍, പാലി ചേട്ടന്‍, ഗ്രിഗറി, എ.സി. ക്ലാരന്‍സ്, രാജു, ആന്റണി തട്ടാലിത്തറ, ജേക്കബ്ബ് ബിന്‍ഡായ്, നിതിന്‍ പറേമുറി, ജോണ്‍സണ്‍ കരിപ്പോട്ട്, കാജല്‍, നിബിന്‍, അശോകന്‍, സലിം, അനില, ജനീഷ്, തുടങ്ങിയവര്‍ പങ്കെടുത്തു. മഴക്കാലം കഴിഞ്ഞ് തീരമേഖലയ്ക്ക് സഹായ ഹസ്തവുമായി വീണ്ടും സിന്തെറ്റ് ഗ്രൂപ്പ് ഉണ്ടാവും എന്ന് എം.ഡി.വിജജേക്കബ് പറഞ്ഞു.