സിന്തൈറ്റ് ഇൻഡസ്ട്രീസ് വൈസ് ചെയർമാൻ ജോർജ് പോൾ അന്തരിച്ചു

Posted on: November 26, 2019

കൊച്ചി : പ്രമുഖ വ്യവസായിയും സിന്തൈറ്റ് ഇൻഡസ്ട്രീസ് വൈസ് ചെയർമാനുമായ ജോർജ് പോൾ (70) അന്തരിച്ചു. ഇന്നു രാവിലെ കൊച്ചി ലേക്ക്‌ഷോർ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്.

കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി കേരള കൗൺസിൽ വൈസ് ചെയർമാൻ, കുസാറ്റ് സിൻഡിക്കേറ്റ് അംഗം, സ്വാശ്രയ മെഡിക്കൽ കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷൻ സെക്രട്ടറി, മലങ്കര ഓർത്തഡോക്‌സ് സഭാ അൽമായ ട്രസ്റ്റി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഓർത്തോഡോക്‌സ് സഭയ്ക്കായി കോലഞ്ചേരിയിൽ മെഡിക്കൽ കോളജ് തുടങ്ങാൻ മുൻനിരയിൽ നിന്നു പ്രവർത്തിച്ചു.