ജിയോ 5ജി സേവനം തൃശൂര്‍, കോഴിക്കോട് നഗര പരിധികളില്‍

Posted on: January 10, 2023

കൊച്ചി : ജിയോ 5ജി സേവനം തൃശൂര്‍, കോഴിക്കോട് നഗര പരിധികളില്‍ ലഭ്യമായിത്തുടങ്ങി. ഗുരുവായൂര്‍ ക്ഷേത്രവളപ്പിലും സേവനം ലഭിക്കും. കൊച്ചിയിലും തിരുവനന്തപുരത്തും നേരത്തേ തുടങ്ങിയിരുജിയോ വെല്‍കം ഓഫറിന്റെ ഭാഗമായി അധിക ചെലവില്ലാതെ പരിധിയില്ലാത്ത ഡേറ്റ ലഭിക്കും. സേവനം ലഭിക്കാന്‍ ഉപയോക്താക്കള്‍ സിം കാര്‍ഡ് മാറ്റേണ്ടതില്ല.

5ജി പിന്തുണയ്ക്കുന്ന ഫോണില്‍ പോസ്റ്റ്‌പെയ്ഡ് കണക്ഷനോ അടിസ്ഥാന പ്രീപെയ്ഡ് റീചാര്‍ജായ 239 രൂപയോ അതിനു മുകളിലുള്ളറീചാര്‍ജോ ഉണ്ടായിരിക്കണം. ഉപയോക്താവ് 5ജി കവറേജുള്ള സ്ഥലത്താണ് കൂടുതല്‍ സമയമെങ്കില്‍ ജിയോ വെല്‍കം ഓഫര്‍ ലഭിക്കും.

 

TAGS: 5G | Jio |