ജിയോ ഹാപ്പി ന്യൂ ഇയര്‍ 2023 പ്ലാന്‍ അവതരിപ്പിച്ചു

Posted on: December 27, 2022


കൊച്ചി : ജിയോയുടെ പുതുവര്‍ഷ ഓഫര്‍ ‘ഹാപ്പി ന്യൂ ഇയര്‍ 2023 പ്ലാന്‍ അവതരിപ്പിച്ചു. 2023 രൂപയുടെ പ്ലാനില്‍ പ്രതിദിനം 2.5 ജിബി ഡേറ്റയും അണ്‍ലിമിറ്റഡ് കോളുകളും ലഭിക്കും. 252 ദിവസമാണ് പ്ലാനിന്റെ കാലാവധി. ഈ പ്ലാന്‍ ഇപ്പോള്‍ ജിയോ ഡോട്ട് കോമില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നവയുടെ കൂട്ടത്തിലുണ്ട്.

പ്ലാനനുസരിച്ച് ഒമ്പത് മാസത്തേക്ക് അണ്‍ലിമിറ്റഡ് കോളിംഗും വാലിഡിറ്റി കാലയളവില്‍ ഏകദേശം 630 ജിബി ഡേറ്റയും ലഭ്യമാകും. കൂടാതെ 2023 പ്ലാനില്‍ ജിയോ ആപ്പുകളിലേക്കുള്ള കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്ഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിദിനം 100 എസ്എംഎസും വീതവും പ്ലാനിന്റെ ഭാഗമായി ലഭിക്കും. ജിയോയുടെ പുതിയ വരിക്കാര്‍ക്ക് കോംപ്ലിമെന്ററി പ്രൈം അംഗത്വവും ജിയോ നല്‍കുന്നുണ്ട്. ഇതിനു പുറമെ നിലവിലുള്ള 2,999 രൂപയുടെ പ്ലാനിലും ജിയോന്യൂ ഇയര്‍ ഓഫര്‍ ലഭിക്കുന്നുണ്ട്.

ഇവയ്ക്കു പുറമെ 2,999 രൂപയുടെ പ്ലാനില്‍ 75 ജിബി ഹൈസ്പീഡ് ഡേറ്റയും 23 ദിവസത്തെ എക്‌സ്ട്രാ വാലിഡിറ്റിയും ലഭിക്കും. റീചാര്‍ജ് ചെയ്യുന്ന ദിവസം 75 ജിബി എക്‌സ്ട്രാ ഡേറ്റയും 23 ദിവസത്തെ വാലിഡിറ്റി വൗച്ചറുകളും ക്യാംപെയ്ന്‍ പോസ്റ്റ് ഗോ-ലൈവ് വഴി നല്‍കുമെന്നും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.

365 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. കൂടാതെ മൊത്തത്തില്‍ 912.5 ജിബി ഡേറ്റയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതില്‍ പ്രതിദിനം 2.5 രൂപ ജിബി ഹൈ സ്പീഡ് ഡേറ്റ ലഭിക്കുന്നുണ്ട്. കൂടാതെ അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, ജിയോ ആപ്പുകളിലേക്കുള്ള കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്ഷന്‍ എന്നിവയും ലഭിക്കും.

നിലവില്‍ ജിയോ മൂന്ന് വാര്‍ഷിക പ്ലാനുകളാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 2999 രൂപ, 2874 രൂപ, 2545 രൂപ എന്നിവയാണ് ഇതിലുള്ളത്. 2,999 രൂപ പ്ലാനിന്റെ വിശദാംശങ്ങളും ഹാപ്പി ന്യൂ ഇയര്‍ ഓഫറിനോടനുബന്ധിച്ച് ജിയോ നല്‍കുന്ന എക്‌സ്ട്രാ ആനുകൂല്യങ്ങളും ഔദ്യോഗിക വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

TAGS: Jio |